ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന 2017-18 ലെ ആര്‍ദ്രകേരളം പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാനതല അവാര്‍ഡുകളും ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്. 

ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2017 – 18 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

പുരസ്‌കാരത്തിന് അര്‍ഹരായ ജില്ലാ പഞ്ചായത്ത് / കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ 2017-18 ലെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. 

സംസ്ഥാനതല അവാര്‍ഡ് – ഒന്നാം സ്ഥാനം 

1. ജില്ലാ പഞ്ചായത്ത് – കൊല്ലം (10 ലക്ഷം രൂപ)
2. കോര്‍പ്പറേഷന്‍ – കൊല്ലം കോര്‍പ്പറേഷന്‍ ( 10 ലക്ഷം)
3. മുനിസിപ്പാലിറ്റി – കട്ടപ്പന, ഇടുക്കി ജില്ല (10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – നീലേശ്വരം, കാസര്‍ഗോഡ് ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – കോഴിക്കോട് (5 ലക്ഷം രൂപ)
2. കോര്‍പ്പറേഷന്‍ – തൃശ്ശൂര്‍ ( 5 ലക്ഷം)
3. മുനിസിപ്പാലിറ്റി – അങ്കമാലി, എറണാകുളം ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – റാന്നി, പത്തനംതിട്ട ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – മുത്തോലി, കോട്ടയം ജില്ല (7 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് – മൂന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – മലപ്പുറം (5 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – കൂത്താട്ടുകുളം , എറണാകുളം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് – ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – ആലപ്പാട്, കൊല്ലം ജില്ല (6 ലക്ഷം രൂപ)

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ് 

തിരുവനന്തപുരം
ഒന്നാം സ്ഥാനം പള്ളിച്ചല്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പൂവച്ചല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഒറ്റൂര്‍ (2 ലക്ഷം രൂപ)

കൊല്ലം 

ഒന്നാം സ്ഥാനം ക്ലാപ്പന (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം അഞ്ചല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പൂയപ്പള്ളി (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം ചെന്നീര്‍ക്കര (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നാരങ്ങാനം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം നാറാണമൂഴി (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം എടത്വാ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കടക്കരപ്പള്ളി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചെറുതന (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മീനടം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കുറവിലങ്ങാട് (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം കുടയത്തൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുട്ടം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ആലക്കോട് (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചോറ്റാനിക്കര (2 ലക്ഷം രൂപ)
ത്യശ്ശൂര്‍

ഒന്നാം സ്ഥാനം കാറളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നാട്ടിക(3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മേലൂര്‍ (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം കരിമ്പ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പല്ലശ്ശന (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചാലിശ്ശേരി (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം എടക്കര (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തലക്കാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കാളികാവ് (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം കുരുവട്ടൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മേപ്പയ്യൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അഴിയൂര്‍ (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം കണിയാമ്പറ്റ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തൊണ്ടര്‍നാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മുപ്പൈനാട് (2 ലക്ഷം രൂപ)

കണ്ണൂര്‍

ഒന്നാം സ്ഥാനം കേളകം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൊളച്ചേരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മൊകേരി (2 ലക്ഷം രൂപ)
കാസര്‍ഗോഡ്

ഒന്നാം സ്ഥാനം പൂല്ലൂര്‍പെരിയ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കളളാര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പനത്തടി (2 ലക്ഷം രൂപ)

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ, അനുബന്ധ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2017-18 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 569 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്തുപകരുവാനും ആര്‍ദ്ര കേരള പുരസ്‌കാരം വഴി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2017-18 വിതരണം 2019 ജുണ്‍ 6-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *