പരിസ്ഥിതിദിനത്തില്‍ തൃശൂര്‍ ജില്ലയില്‍ പോലീസ് ഒരുലക്ഷം തൈകള്‍ നടും

ലോക പരിസ്ഥിതിദിനമായ ബുധനാഴ്ച കേരളത്തിലെ 18 പോലീസ് ജില്ലകളിലും പോലീസ് ഉദ്യോഗസ്ഥര്‍ 25000 വൃക്ഷത്തൈകള്‍ വീതം നട്ടുപിടിപ്പിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ മാത്രം ഒരുലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പോലീസ് സ്റ്റേഷന്‍ പരിസരം, വകുപ്പിന്‍റെ ഓഫീസ്, ബറ്റാലിയന്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതാണ്. വിദ്യാലയ പരിസരങ്ങളും ഇതിനായി ഉപയോഗിക്കാം.

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പരിസ്ഥിതി പോലീസിങ് എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും കേരളാ പോലീസ് സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം നേടുന്ന ഉദ്യോഗസ്ഥന് 25000 രൂപ സമ്മാനം ലഭിക്കും.

41 Views

Leave a Reply

Your email address will not be published. Required fields are marked *