അഗതി രഹിത കേരളം; കഠിനംകുളം പഞ്ചായത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.

കഠിനംകുളം പഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.  വിതരണോദ്ഘാടനം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ്് പി. ഫെലിക്സ് നിര്‍വഹിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ട 97 പേര്‍ക്കാണ് ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റ് നല്‍കിയത്.

അരി, പയര്‍, എണ്ണ തുടങ്ങിയ അവശ്യവസ്തുക്കളാണ് കിറ്റില്‍ ഉള്ളത്.  ഒരാള്‍ മാത്രമുള്ള കുടുംബത്തിന് 500 രൂപയുടെ കിറ്റും അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് 700 രൂപയുടെ കിറ്റും, അതില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളവര്‍ക്ക്  900 രൂപയുടെ കിറ്റും നല്‍കും.  ഇത്തരത്തില്‍ എല്ലാ മാസവും ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷനും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.  സി.ഡി.എസിന്റ സഹായത്തോടെയാണ് അര്‍ഹരായ നിര്‍ധനരായ അംഗങ്ങളെ കണ്ടെത്തുന്നത്.

പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  പഠനോപകരണങ്ങളും ബാഗും നേരത്തെ വിതരണം ചെയ്തിരുന്നു. 63,000 രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
പഞ്ചായത്തംഗങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സീനത്ത് എന്നിവര്‍ ഭക്ഷ്യ കിറ്റ് വിതരണ ചടങ്ങില്‍ പങ്കെടുത്തു.

69 Views

Leave a Reply

Your email address will not be published. Required fields are marked *