താജു നിസയ്ക്ക്കൂട്ടുകാരുടെ പെരുന്നാൾ സമ്മാനം

പരുത്തിപ്പള്ളി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സ്കൂൾ ഡേയ്സ് 94 ന്റെ സഹകരണത്തോടെ സഹപാഠിയ്ക്ക് ഒരു കൈതാങ്ങ് പദ്ധതി പ്രകാരം കുറ്റിച്ചൽ വില്ലേജ് ഓഫീസിന് സമീപം താമസിയ്ക്കുന്ന താജു നിസയ്ക്ക് സ്വയം തൊഴിലിനായി ഒരു കട നിർമ്മിച്ചു കൊടുത്ത് മാതൃകയാകുകയാണ് സ്കൂൾ ഡേയ്സ് 94 എന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മ.ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ദമ്പതികളായ രമണിയെന്ന സഹപാഠിയ്ക്ക് ഒരു ലക്ഷത്തിലേറെ രൂപ ചിലവഴിച്ച് കഴിഞ്ഞ വർഷം ഒരു കോഴിഫാം നിർമ്മിച്ച് കൊടുത്തിട്ടുമുണ്ട്. സ്കൂൾ ഗ്രൂപ്പിന്റെ പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ സഹായങ്ങൾ അഭ്യർത്ഥിച്ചാണ് ഇതിനുള്ള ഫണ്ട് ശേഖരിയ്ക്കുന്നത്. ഇതിനായി കുറ്റിച്ചൽ യൂണിയൻ ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. പ്രവാസി സുഹൃത്ത്ക്കളുടെ സഹായത്തോടെ അർഷാദ് കോട്ടൂർ, താഹ കാപ്പുകാട്, പ്രവീൺ കുറ്റിച്ചൽ, ബാക്കിർ ഹുസൈൻ, കുമാരദാസ്, സജുകുമാർ, ബിജിത ബനഡിക്ട്, സ്മിത തുടങ്ങിയവരുടെയും മറ്റ് സുഹൃത്തുക്കളുടെയും  നേതൃത്വത്തിലായിരുന്നു ഇത്തരമൊരു പരിപാടിയ്ക്ക് തുടക്കമിട്ടത്.

പരുത്തിപ്പള്ളി സർക്കാർ സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സ്കൂൾ ഡേയ്സ് 94 ന്റെ നേതൃത്വത്തിൽ സഹപാഠിയായ താജു നിസയ്ക്ക് നിർമ്മിച്ചു കൊടുത്ത കടയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം സുധീർ കുമാർ ഉദ്ഘാടനം ചെയ്യുന്നു, ബ്ലോക്ക് പഞ്ചായത്തംഗം മിനി, പൂർവ്വ അധ്യാപകൻ സുരേന്ദ്രൻ തുടങ്ങിയവർ സമീപം


സമീർ സിദ്ദീഖി.പി അധ്യക്ഷത വഹിച്ച യോഗത്തിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തംഗം സുധീർ കുമാർ കടയുടെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗവും ഈ ഗ്രൂപ്പിലെ അംഗവുമായ മിനി ആദ്യ വിൽപന നടത്തി. ഇതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം മുൻ അധ്യാപകൻ കൂടിയായ സുരേന്ദ്രൻ നിർവഹിച്ചു. തദവസരത്തിൽ പ്രവീൺ എസ്.എൽ, സുനിൽകുമാർ, രാകേഷ് വേലപ്പൻ, പ്രദീപ് എസ്.കെ, ഹബീബ്, ജസ്റ്റിൻ ജെ, സുജ, രമണി, ലേഖ, ശിവപ്രിയ തുടങ്ങിയവർ സംസാരിച്ചു.

864 Views

Leave a Reply

Your email address will not be published. Required fields are marked *