ആറ്റിങ്ങൽ സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേശീയ അവാർഡ്

ആറ്റിങ്ങൽ ( തിരുവനന്തപുരം):   കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും  ചേർന്ന് ദേശീയ തലത്തിൽ വിദ്യാർത്ഥികൾക്കായി  നൽകുന്ന ഇൻസ്പയർ അവാർഡ് ആറ്റിങ്ങൽ സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളായ മാനസ് എം.വി ( ഒൻപതാം ക്ലാസ്), പീയുഷ് എ ( എട്ടാം ക്ലാസ്) എന്നിവർ കരസ്ഥമാക്കി.  ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്  വേണ്ടി നൽകുന്നതാണ് ഇൻസ്പയർ അവാർഡ്.

ആറ്റിങ്ങൽ വലിയകുന്ന് ഗോകുലത്തിൽ മനോജിന്റേയും , വീണയുടേയും മകനാണ് മാനസ്. കിളിമാനൂർ ചൂട്ടയിൽ സ്വദേശി അജിത്തിന്റേയും വിദ്യായുടേയും മകനാണ് പീയൂഷ്
1)MANAS.M.V VIIIB(Ad.no-7309)

2)PEEYUSH.A VIIB(Ad.no.5732)