ആൾക്കൂട്ട അക്രമണത്തിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആരോപിച്ചു

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശി സജീബിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഇയാൾ ഇപ്പോ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ആൾക്കൂട്ട അക്രമണത്തിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആരോപിച്ചു മർധനമേറ്റ് സജീബിന്റെ കുടുംബാംഗങ്ങൾ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിൽ റോഡിൽ ഇരിക്കുന്നു.