ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ 36 മത് വാർഷിക പ്രതിനിധി സമ്മേളനം നടന്നു

തിരുവനന്തപുരം മേഖലയുടെ 36 മത് വാർഷിക പ്രതിനിധി സമ്മേളനം തിരുവനന്തപുരം ബോബൻ പ്ലാസ ഹോട്ടലിൽ (27.12.2020) (ഗോപകുമാർ നഗർ) രാവിലെ 9 30ന് മേഖലാ പ്രസിഡൻറ് ശ്രീ. സതീഷ് കവടിയാർ പതാക ഉയർത്തി തുടക്കം കുറിച്ചു.

മേഖല പ്രസിഡൻറ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അനുശോചനം മേഖല പി ആർ ഒ ശ്രീ. അനിൽ തെങ്ങുവിളയും,സ്വാഗതം മേഖല ജോയിൻ സെക്രട്ടറി ശ്രീ. അജിത്ത് സ്മാർട്ട് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ജില്ലാ പ്രസിഡന്റ് ശ്രീ. തോപ്പിൽ പ്രശാന്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . മുഖ്യപ്രഭാഷണം ജില്ലാ സെക്രട്ടറി ശ്രീ.സതീഷ് വസന്തും, സംസ്ഥാന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.അനിൽ മണക്കാട്, മേഖല വാർഷിക റിപ്പോർട്ട് മേഖലാ സെക്രട്ടറി ശ്രീ.വിജയ സാരഥിയും,വരവ് ചിലവ് കണക്ക് മേഖലാ ട്രഷറർ ശ്രീ.ആനന്ദകൃഷ്ണൻ അവതരിപ്പിച്ചു. 2021ലെ മേഖല ഭാരവാഹികളെ ജില്ലാ വൈസ് പ്രസിഡൻറ് മേഖല നിരീക്ഷകനുമായ ശ്രീ.പ്രകാശ് ജോർജിന്റ് വരണാധികാരത്തിൽ നടന്നു.

നിലവിലുള്ള കമ്മിറ്റിയെ നിലനിർത്തി. ആശംസകൾ അർപ്പിച്ച് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ നായർ, ജില്ലാ ട്രഷറർ ശ്രീ.വിജയൻ മണക്കാട്, ജില്ലാ പി ആർ ശ്രീ. ആർ.വി മധു, ജില്ലാ കമ്മിറ്റി അംഗം ശ്രീ.രാധാകൃഷ്ണൻ ശ്രീ.ഹസ്സൻ, ശ്രീ.യദുകുല കുമാർ, ശ്രീ. സുബൈർ, ശ്രീ സെൻരാജ് എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് ശ്രീ.ഭുവനചന്ദ്രൻ നായർ നന്ദി അറിയിച്ചു.