കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്ന് ജിഎംആർ എയർപോർട്സ്

കണ്ണൂർ, ഫെബ്രുവരി 18, 2021: അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കം കുറിച്ച ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് ആവേശകരമായ സ്വീകരണം. ജിഎംആർ എയർപോർട്സിന് കീഴിലുള്ള ജിഎംആർ കണ്ണൂർ ഡ്യൂട്ടി ഫ്രീ സർവീസസ് ലിമിറ്റഡ് ആണ് ഡ്യൂട്ടി ഫ്രീ ഷോപ്പിന് തുടക്കം കുറിച്ചത്.

ഇൻ്റർനാഷണൽ ‘അറൈവൽ’ ഏരിയയിൽ ഉള്ള ഔട്ട്ലെറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. പെർഫ്യൂം, കോൺഫെക്ഷനറി, ട്രാവൽ എസൻഷ്യൽസ്, ഓഥൻ്റിക് ഹാൻഡ് പിക്ഡ്  സുവനീർ എന്നിവയിൽ ലോകത്തെ ഏറ്റവും മികച്ച ബ്രാൻഡുകൾ ഇവിടെ ലഭ്യമാണ്. പ്രീമിയം ബ്രാൻഡുകളായ ഡേവിഡോഫ്, ഗുച്ചി, ഹ്യൂഗോ ബോസ്, കാൽവിൻ ക്ലൈൻ, ജോണി വാക്കർ, ഗ്ലെൻഫിഡിച്, മാൾബൊറോ, തുടങ്ങി ഷോപ്പർമാർക്ക് പ്രിയപ്പെട്ടതും ഗിഫ്റ്റ് നൽകാൻ കഴിയുന്നതുമായ നിരവധി ഉത്പന്നങ്ങൾ ലഭ്യമാണ്. കസ്റ്റമർ ഫ്രണ്ട്ലി സ്റ്റാഫാണ് ഔട്ട്‌ലെറ്റിൽ ഉള്ളത്.

സ്വകാര്യ മേഖലയിൽ ലോകത്തെ പ്രമുഖരായ വിമാനത്താവള സംരംഭകരെന്ന നിലയിൽ  ലോകോത്തര നിലവാരത്തിലുള്ള എയർ പോർട്ടുകളും ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള റീറ്റെയ്ൽ സേവനങ്ങളും നൽകുന്നതിൽ തങ്ങൾക്ക് മികച്ച ട്രാക്ക് റെക്കോർഡാണ് ഉള്ളതെന്ന് ജിഎംആർ എയർപോർട്സ് ബിസ്നസ് ഡവലപ്മെൻ്റ്  സിഇഒ രാജേഷ് അറോറ അഭിപ്രായപ്പെട്ടു. ഡൽഹിയിലും ഹൈദരാബാദിലും ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളുണ്ട്. 
“ഏറെ വികസന സാധ്യതകളുള്ള കിയാലുമായി സഹകരിച്ച് കണ്ണൂരിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതിൽ സന്തോഷമുണ്ട്. ആഗോള നിലവാരത്തിലുള്ള മികച്ച ബ്രാൻഡുകളും ഓഫറുകളും ഷോപ്പിങ്ങ് അനുഭവവും പകർന്നു നൽകാനാണ് ശ്രമിക്കുന്നത്. ഉപയോക്തൃ മൂല്യവും മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവവും നൽകി ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ട്രാവൽ റീറ്റെയ്ലറായി മാറാനാണ് ശ്രമിക്കുന്നത് “- അദ്ദേഹം കൂട്ടിച്ചേർത്തു.
ഔട്ട്‌ലെറ്റിൻ്റെ നടത്തിപ്പിനായി കിയാൽ ജി‌എം‌ആർ എയർപോർട്സ് ലിമിറ്റഡുമായുള്ള കരാർ ഒപ്പുവെച്ചത് 2020 ജനുവരിയിലാണ്. 7 വർഷത്തേക്കാണ് കരാർ. 3 വർഷം കൂടി നീട്ടാനാകും. കമ്പനിയുടെ സ്വന്തം എയർപോർട് പോർട്ഫോളിയോക്ക് പുറത്തുള്ള ആദ്യത്തെ സംരംഭമാണ് കണ്ണൂർ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റ്.