കളക്‌ട്രേറ്റ് രാവിലെ അഞ്ചു മണി മുതൽ സജീവമായി

നിയമസഭാ തെരഞ്ഞെടുപ്പ് 2021 ന്റെ ഭാഗമായി ഇന്ന് 06 04 2021 രാവിലെ 5 മണി മുതൽ കളക്ട്രേറ്റിലെ വെബ്കാസ്റ്റിംഗ് സെന്റർ സജീവം. അരമണിക്കൂർ ഇടവിട്ട് തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനം അറിയിക്കാനുള്ള കഠിന ശ്രമത്തിലാണ് തിരുവനന്തപുരം കളക്ട്രേറ്റ്. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും വിവിധ മാധ്യമങ്ങൾക്കും കലക്ട്രേറ്റിന്റെ വെബ്സൈറ്റിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പോളിംഗ് നിരക്കുകൾ അറിയിക്കുന്നുണ്ട്.

വർക്കല ബൂത്തിൽ അതി രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയവരുടെ നീണ്ട നിര
ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ വോട്ടു ചെയ്യുന്നു