കളമച്ചൽ ഐ ടി ഐ ബഹുനില മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ചെയ്തു

കളമച്ചൽ ഐ ടി ഐ ബഹുനില മന്ദിരത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. കളമച്ചൽ ജംഗ്ഷനിൽ നടന്ന പരിപാടി ഡി കെ മുരളി എം എൽ എ നേതൃത്വം നൽകി.

വാമനപുരം കളമച്ചൽ ഗവ. ഐ. ടി. ഐ യിൽ നിർമിക്കുന്ന പുതിയ ബഹുനിലമന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിൽ -നൈപുണ്യം വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ നിർവഹിച്ചു. 
പ്ലാൻ ഫണ്ടിൽ നിന്നും മൂന്നു കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചത്. നിലവിൽ വാടകക്കെട്ടിടത്തിലാണ്  ഐ. ടി. ഐ പ്രവർത്തിക്കുന്നത്. പൊതു ജനങ്ങളുടെ സഹകരണത്തൊടെയാണ് ഐ. ടി. ഐ ക്ക്‌  ഭൂമി കണ്ടെത്തിയത്..ഈ സ്ഥലത്താണ്  ആകർഷകമായ ബഹുനില മന്ദിരം നിർമിക്കുന്നത് .രണ്ടു വർഷം മുമ്പാണ് വാമനപുരം മണ്ഡലത്തിലെ ആദ്യത്തെ കളമച്ചലിൽ  സർക്കാർ ഐ.ടി.ഐ. അനുവദിച്ചത്.  
ഡി.കെ.മുരളി എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. ശിലാഫലകത്തിന്റെ അനാച്ഛാദനവും എം. എൽ. എ നിർവഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോ. എസ്. ചിത്ര ചടങ്ങിൽ സ്വാഗതം പറഞ്ഞു.വാമനപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. ഒ. ശ്രീവിദ്യ, ജില്ലാ പഞ്ചായത്ത്‌ അംഗം ബൻഷാ ബി, ഷറഫ്, വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. എം. റാസി, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. കെ. ലെനിൻ, പ്രിൻസിപ്പൽ ടി.അനിൽ കുമാർ, വിവിധ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.