കെഎസ്ആർടിസി ഡ്രൈവർമാർക്കും- കണ്ടക്ടർമാർക്കുമായി സ്കിൽ ഡെവലപ്പ്മെന്റ് പരിശീലനം ആരംഭിച്ചു.

തിരുവനന്തപുരം; കെഎസ്ആർടിസിയിലെ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും, ജോലി സാഹചര്യം ലഘൂകരികയും അവരുടെ ആരോഗ്യ സംരക്ഷണം ഉൾപ്പെടെ ലക്ഷ്യമിട്ട് കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായുള്ള സ്കിൽ ഡെവലപ്പ്മെന്റ് പരിശീലന പരിപാടി ആരംഭിച്ചു. .തിരുവനന്തപുരം മരിയ റാണി കൺവെൻക്ഷൻ സെന്ററിൽ ആരംഭിച്ച പരിശീലന പരിപാടി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിൻ ) അൻസാരി, എക്സിക്യൂട്ടീവ് ഡയറക്ടർ ( ഓപ്പറേഷൻ) സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ആർടിസി തിരുവനന്തപുരം കോഴിക്കോട് കണ്ടിന്യൂസ് സർവ്വീസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടി ആയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ഡ്രൈവർ – കണ്ടക്ടർമാരുടെ ഓവറോൾ ഡെവലപ്മെന്റിന് വേണ്ടി ഡ്രൈവിംഗ്, യാത്രക്കാരോടുള്ള പെരുമാറ്റം, ആരോഗ്യ – ജീവിത രീതിയിൽ തുടരേണ്ട മാറ്റം , തൊഴിൽ സാഹചര്യത്തിൽ വരുത്തേണ്ട മാറ്റം, എന്നിവയാണ് മൂന്ന് ദിവസം നീളുന്ന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിശീലനത്തിൽ യോഗ, മെഡിക്കൽ പരിശോധന,എമർജൻസി ലൈഫ് സപ്പോർട്ട്, ജീവിത ശൈലി രോഗങ്ങളുടെ പ്രതിരോധം, തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ മറിയാ റാണി, കോവളത്തെ അനിമേഷൻ സെന്റർ എന്നിവടിങ്ങളിലാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ആദ്യ ബാച്ചിൽ 60 വീതം ഡ്രൈവർമാരും, കണ്ടക്ടർമാരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. 18 മുതൽ 31 വരെ നടക്കുന്ന ആദ്യഘട്ട പരിശീലനത്തിൽ 348 ജീവനക്കാർക്കാണ് പേ പരിശീലനം നൽകുക. ഇതിന് ശേഷം അടുത്ത വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഡ്രൈവർമാർക്കും കണ്ടക്ടർമ‍ാക്കും പരിശീലനം നൽകും.