കെ പി എസ് പി അസോസിയേഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു. കമ്മിറ്റി ആസഥാനത്ത് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആയി സൈഫുദ്ധീൻ (സേഫ് അസ്സോസിയേറ്റ്), സെക്രട്ടറിയായി രാജപ്പൻ നായർ (പിനാക്കിന് സെക്യൂരിറ്റി), ട്രഷറർ ആയി തോമസ് ചാർളി (ബ്രോഡ് വ്യൂ സെക്യൂരിറ്റി), രക്ഷാധികാരിയായി സുബ്രഹ്മണ്യൻ (റെഡ് ഈഗിൾ), തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട) ആയി ഹെറിറ്റേജ് ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ലയൺ വിനോദ് കുമാർ (കമാൻഡ് സെക്യൂരിറ്റീസ്), സെക്രട്ടറി ആയി ലയൺ രമേശ്‌ കുമാർ, കോഴിക്കോട് റീജിയൻ പ്രസിഡന്റായി ലോഹിതാക്ഷൻ നായർ (വിജിലിയൻറ് ഫോഴ്സ്) എന്നിവരെ തെരെഞ്ഞെടുത്തു.