‘ഗൃഹാതുര വർണ്ണങ്ങൾ’ ഏകാംഗ ചിത്രപ്രദർശനം ഫെബ്രുവരി 13 മുതൽ 20 വരെ

പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ശ്രീ അശ്വനികുമാർ വി എസ് വരച്ച ചിത്രങ്ങളുടെ പ്രദർശനം ‘ഗൃഹാതുര വർണ്ണങ്ങൾ‘ ഫെബ്രുവരി 13 ശനിയാഴ്ച മുതൽ 20 ശനിയാഴ്ച വരെ തിരുവനന്തപുരത്തെ കലാ സാംസ്കാരിക കേന്ദ്രമായ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ആർട്ട് ഗാലറിയിൽ വച്ച് നടക്കുന്നു. ഈ വരുന്ന ഫെബ്രുവരി 13 രാവിലെ 10 മണിക്ക് ബഹു. കേരള നിയമസഭ സ്പീക്കർ ശ്രീ പി ശ്രീരാമകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രദർശനം സൗജന്യമാണ്. പൂർണമായും കോവിഡ് പ്രോട്ടോകാൾ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചിത്രപ്രദർശനം നടക്കുക. പ്രദർശന സമയം രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയായിരിക്കും. ഞായറാഴ്ച അവധി.

കൂടുതൽ വിവരങ്ങൾക്കായി 9446488523 എന്ന നംബറിൽ ബന്ധപ്പെടാവുന്നതാണ്.