ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്പുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. അന്തേവാസികളുടെ എണ്ണം ചുവടെ.

തിരുവനന്തപുരം-6,095
ചിറയിന്‍കീഴ്-3,045
വര്‍ക്കല-700
നെയ്യാറ്റിന്‍കര-2,000
കാട്ടാക്കട-1,000
നെടുമങ്ങാട്-3,000