ഡോ.എസ്.എസ്. ലാലിന് വേണ്ടി പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി 3 ന് കഴക്കൂട്ടത്ത്

ഡോ. ലാലിനെ നെഞ്ചോട് ചേർത്ത് കഴക്കൂട്ടം

തിരുവനന്തപുരം; ലോക പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. എസ്.എസ് ലാലിന്റെ മത്സരത്തോടെ ലോകശ്രദ്ധയാകർഷിച്ച കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മാർച്ച് 3 ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു. ഡോ. എസ്.എസ് ലാലിനെപ്പോലെയുള്ള ഒരു വ്യക്തി നിയമസഭയിൽ ഉണ്ടാകണം. അത് നാടിന്റെ കൂടി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിയെങ്കിലും വൈകിയാണ് പല സ്ഥലങ്ങളിലേയും പരിപാടിക്ക് എത്താനായത്. അതിനാൽ ഡോ. എസ്.എസ് ലാലിന്റെ മഹത്വം കഴക്കൂട്ടം നിവാസികളെ മനസിലാക്കി അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കാൻ താൻ വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും പ്രിയങ്ക അറിയിച്ചു. തിരുവനന്തപുരത്തെ പര്യടനത്തിന് ശേഷം കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് രാവിലെ ഡോ. എസ്.എസ് ലാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക കഴക്കൂട്ടത്ത് വരുന്നതിനുള്ള താൽപര്യം അറിയിച്ചത്. രണ്ട് ദിവസത്തെ സന്ദർശത്തിന് എത്തിയപ്പോൾ എല്ലായിടത്തും എത്താൻ കഴിഞ്ഞില്ല. ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്നും അതിനാൽ ഡോ. എസ്.എസ്. ലാലിനെ പോലെയുള്ള ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയും വരുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു

തുടർന്ന് നടന്ന വാഹന പ്രചരണം നടന്ന മെഡിക്കൽ കോളേജ്, കടകംപള്ളി പ്രദേശങ്ങലും വൻപിച്ച സ്വീകരണമാണ് ഡോ. എസ്.എസ് ലാലിന് ലഭിച്ചത്. കഴക്കൂട്ടം നിയോജക മണ്ഡലത്തെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ഡോ. ലാലിന് മാത്രമേ കഴിയുകയൂള്ളൂവെന്നാണ് ലാലിന്റെ സഹപാഠികൾ ഉൾപ്പെടെ സ്വീകരണ സ്ഥലങ്ങളിൽ പറഞ്ഞത്.