തദ്ദേശ തെരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥരുടെ പരിശീലന ക്ലാസ് നാളെ 04 ഡിസംബർ

തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ എന്നീ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി നാളെ (ഡിസംബർ 04) പരിശീലന ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ടെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ, നെയ്യാറ്റിൻകര, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പരിധിയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നാളെ ഉച്ചയ്ക്ക് 1.30 മുതൽ 5.30 വരെ വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലെ മഹാത്മഗാന്ധി ബ്ലോക്കിലും പാറശാല, പെരുങ്കടവിള, അതിയന്നൂർ, നേമം, പോത്തൻകോട്, വെള്ളനാട്, നെടുമങ്ങാട്, വാമനപുരം, കിളിമാനൂർ, ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകൾക്കു കീഴിൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളവർക്ക് അന്നേ ദിവസം രണ്ടു ഘട്ടങ്ങളിലായി നെടുമങ്ങാട് ഗവൺമെന്റ് ജി.എച്ച്.എസ്.എസിലുമാണു ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

പരിശീലനത്തിൽ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.