തിരുവനന്തപുരത്ത് 4,151 പേര്‍ക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (21 മേയ് 2021) 4,151 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,584 പേര്‍ രോഗമുക്തരായി. 21, 963 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.1 ശതമാനമാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 3,836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

ജില്ലയില്‍ പുതുതായി 5,715 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 91,404 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 6,737 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

7 Views