നിത്യ ഹരിതം 94 ദൃശ്യ വിരുന്ന് 07-04-2021 ന് ഭാരത് ഭവനിൽ

നിത്യ ഹരിത നായകനായിരുന്നു പ്രേം നസീറിന്റെ 94 മത് ജന്മദിനത്തോടനുബന്ധിച്ച് ‘നിത്യ ഹരിതം 94‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന ദൃശ്യ വിരുന്ന് ബുധനാഴ്ച ഭാരത് ഭവനിൽ അരങ്ങേറും. 07-04-2021 ബുധനാഴ്ച വൈകുന്നേരം ഭാരത് ഭവനിലെ വലിയ സ്‌ക്രീനിൽ പ്രേം നസീർ അഭിനയിച്ച ഹിറ്റ് ഗാനങ്ങൾ പ്രദർശിപ്പിക്കും ഒപ്പം പ്രമുഖ ഗായകരുടെ പാട്ടുകളും ഉണ്ടായിരിക്കും.

പ്രേം നസീർ സുഹൃത് സമിതിയും ആലപ്പുഴ സംസ്കൃതിയും ചേർന്നാണ് പരിപാടികൾ ഒരുക്കുന്നത്. അഡ്വ. മോഹൻ കുമാർ, താജ് ബഷീർ, കെ. പി. ഹരികുമാർ, രാധാകൃഷ്ണ വാര്യർ, ഷാജി പുഷ്‌പാംഗദൻ, മല്ലികാ മോഹൻ, തോപ്പിൽ സുരേന്ദ്രൻ, ഓ. ജി. സുരേഷ് എന്നിവർക്ക് സ്നേഹാദരവ് നൽകും. പ്രേം നസീറിന്റെ മക്കളായ ഷാനവാസ്, റീത്താ ഷറഫുദീൻ എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ സംവിധായകൻ ടി. എസ്. സുരേഷ് ബാബുവിന് സൂര്യ കൃഷ്ണമൂർത്തി ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരവും സമ്മാനിക്കും.