പൈപ്പിൽ ചോർച്ചയുള്ള ഭാഗത്ത് മാലിന്യ നിക്ഷേപം

തിരുവനന്തപുരം അരുവിക്കരയിലുള്ള ഇരുമ്പ എന്ന സ്ഥലത്തെ കുമ്മി പമ്പ് ഹൗസിനു സമീപം ടൗണിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പിൽ ചോർച്ചയുള്ള ഭാഗത്ത് ചോർച്ചയുടെ മുകളിൽ കൊണ്ടിട്ടിരിക്കുന്ന മാലിന്യത്തിന്റെ ഫോട്ടോ ആണിവ. ചോർച്ച തുടങ്ങിയിട്ട് ഏകദേശം രണ്ടുവർഷം ആകുന്നു. നാളിതുവരെ ചോർച്ച പരിഹരിച്ചിട്ടില്ല. ഈ ചോർച്ച വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് അറിവുള്ളതാണ്. ചോർച്ചയുള്ള ഭാഗത്തുനിന്നും അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂടി പൈപ്പിട്ട് കരമനയാറ്റിലേക്ക് വിട്ടിരിക്കുകയാണ്.

മലിന ജലത്തിൽ കൂടി പകരുന്ന ഷിഗൽ അസുഖം ഈ പൈപ്പിൽ കൂടി വരുന്ന വെള്ളം ഉപയോഗിക്കുന്നവർക്ക് വന്നാൽ അത്ഭുതപ്പെടേണ്ടകാര്യമില്ല. അധികൃതർ ഇത് ശ്രദ്ധയിൽപ്പെടുത്തി എത്രയും പെട്ടെന്ന് ഒരു പരിഹാരമാർഗം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.