ബദ്രിനാഥ് ക്ഷേത്രത്തിലെ ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി ആഴിമല ദർശനം നടത്തി

ആഴിമല – ഹിമാലയത്തിലെ ബദ്രിനാഥ് ക്ഷേതത്തിലെ റാവൽ ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി ആഴിമല ശിവക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച (19 – 03 – 21 ) തിരുവനന്തപുരത്ത് എത്തിയ ഇന്ത്യയിലെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നായ ഹിമാലയത്തിലെ ബദ്രിനാഥ ക്ഷേത്രത്തിലെ പ്രധാന തന്ത്രി ശ്രീ റാവൽജി പദ്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി. കേരളാ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെയും സന്ദർശിച്ചിരുന്നു.

ആഴിമല ക്ഷേത്ര മേൽശാന്തി ജ്യേതിഷ് പൂർണകുംഭം നൽകി സ്വീകരിക്കുന്നു
ആഴിമല ശിവപ്രതിമയുടെ ശില്പി ദത്തനെ റാവൽ പൊന്നാടയണിയിച്ച് ആദരിക്കുന്നു
കേരളാ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചപ്പോൾ

തെക്കേ ഇന്ത്യയിലേക്കുള്ള പെട്ടെന്നുള്ള സന്ദർശനം കഴിഞ്ഞ് ശ്രീ റാവൽജി ശനിയാഴ്ച വൈകുന്നേരം മടങ്ങി.

ആഴിമല ക്ഷേത്രഭാരവാഹികളോടും ശിവപ്രതിമ ശില്പി ദത്തനോടുമൊപ്പം ശ്രീ റാവൽ ജി

ചിത്രങ്ങൾ: മധു ആർ വി