മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്നസ് കൾച്ചർ അവാർഡ് യു എസ് ‌ടി ഗ്ലോബലിന്

വ്യാപാര മേഖലയിലെ പരിവർത്തനങ്ങളെ അംഗീകരിക്കുന്ന അവാർഡ് മികവുറ്റ ബിസ്നസ് സംസ്കാരമാണ് മുന്നോട്ടു വെയ്ക്കുന്നത്
തിരുവനന്തപുരം, ഡിസംബർ 3, 2020: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ  യു എസ് ‌ടി  ഗ്ലോബലിന് ഈ വർഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്നസ് കൾച്ചർ അവാർഡ് ലഭിച്ചു. വെർച്വൽ ഈവന്റിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും ബിസ്നസ് മേഖലയിൽ അസാധാരണ മികവ് പുലർത്താനും കസ്റ്റമർ ഡെലിവറിയിൽ കാര്യക്ഷമത ഉറപ്പാക്കാനും കഴിയുന്ന വിധത്തിൽ മികവുറ്റ തൊഴിൽ അന്തരീക്ഷം ഒരുക്കി പുരോഗമന ചിന്ത മുന്നോട്ടുവെയ്ക്കുന്ന കമ്പനികളെയാണ് ബിസ്നസ് കൾച്ചർ അവാർഡിന് പരിഗണിക്കുന്നത്.

യു എസ് ‌ടി  ഗ്ലോബൽ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ


യു എസ് ‌ടി ഗ്ലോബൽ മുന്നോട്ടു വെയ്ക്കുന്ന കരുത്തുറ്റതും ഘടനാപരവും സമർപിതവുമായ കമ്പനി സംസ്കാരവും ജീവനക്കാരോടുള്ള അകമഴിഞ്ഞ പ്രതിബദ്ധതയുമാണ് ഉന്നതമായ ഈ പുരസ്കാരത്തിന് അർഹമാക്കിയത്. ലോക്ഡൗൺ കാലത്ത് ജീവനക്കാരുടെ മുൻകൈയിൽ നടപ്പിലാക്കിയ സിഎസ്ആർ പ്രവർത്തനങ്ങളും, ഇരുപത്തഞ്ചോളം രാജ്യങ്ങളിലെ ജീവനക്കാരെ ഒറ്റച്ചരടിൽ കോർത്തിണക്കി അവരിൽ പൊതുവായ ലക്ഷ്യബോധവും പാരസ്പര്യവും തീർക്കുന്ന ‘കളേഴ്സ് ‘ എന്ന എംപ്ലോയി എൻഗേജ്മെൻ്റ് ഫ്രെയിംവർക്കും പ്രത്യേകം പരിഗണനാ വിധേയമായി.   
കമ്പനി മുന്നോട്ടു വെയ്ക്കുന്ന മൂല്യങ്ങൾക്കും അതിൻ്റെ  സാംസ്കാരികമായ ഔന്നത്യത്തിനും ലഭിച്ച ഉന്നതമായ ഈ  അംഗീകാരത്തിൽ വിനയാന്വിതരാണെന്ന്  യു എസ് ‌ടി ഗ്ലോബൽ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. “സാങ്കേതിക വിദ്യയും അതിൻ്റെ സ്വാധീനവും സമന്വയിപ്പിച്ച്‌ എല്ലാ വിഭാഗംആളുകൾക്കും അവസരങ്ങൾ നൽകുന്ന വിധത്തിൽ സമഗ്രമായ ഒരു സമൂഹ നിർമിതിക്കാണ് ഞങ്ങൾ ശ്രമിക്കുന്നത്. കമ്പനിയുടെ ഉന്നതമായ സംസ്കാരത്തിലും  ജീവനക്കാരുടെ  ഇടപെടലുകൾ സാധ്യമാക്കുന്ന നൂതനമായ പ്രവർത്തനങ്ങളിലും അങ്ങേയറ്റം അഭിമാനമുണ്ട്. ഞങ്ങളെ ഞങ്ങളാക്കുന്നതും കസ്റ്റമേഴ്സിന് മൂല്യം പകർന്നു നൽകാൻ സഹായിക്കുന്നതും അതുതന്നെയാണ് ”- അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ ഇടപെടലിനും പുരോഗമനോന്മുഖമായ ബിസ്നസ് സംസ്കാരത്തിനും വേണ്ടി ശക്തവും ഘടനാപരവും സമർപിതവുമായ സമീപനമാണ് യു എസ് ‌ടി കൈക്കൊള്ളുന്നതെന്ന് വിധികർത്താക്കളിൽ ഒരാൾ അഭിപ്രായപ്പെട്ടു. “മൂല്യവത്തായ നിരവധി പങ്കാളികളിലൂടെ കൈവരിച്ച ശ്രദ്ധേയമായ ഫലങ്ങൾ‌ മികച്ച പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.ലോക്ഡൗൺ കാലത്ത് ജീവനക്കാരുമായി നിരന്തരം ഇടപെടാനും കൂട്ടായ്മയുടെ അന്തരീക്ഷമൊരുക്കാനും ക്ഷേമം ഉറപ്പാക്കാനുമുള്ള അതിശയകരമായ പ്രവർത്തനങ്ങളാണ് ടീമുകൾ ആസൂത്രണം ചെയ്തത്.  യു എസ് ‌ടി അതിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.” 
ജീവനക്കാരുടെ പ്രാധാന്യമാണ് ഈ എൻ‌ട്രി വ്യക്തമാക്കുന്നതെന്നും ഭാവി സംരംഭങ്ങൾക്ക് മികച്ച പരിശീലനത്തിനുള്ള ഉൾക്കാഴ്ചയാണ് ഇത് പ്രദാനം ചെയ്യുന്നതെന്നും മറ്റൊരു ജഡ്ജ് അഭിപ്രായപ്പെട്ടു. പാൻഡെമിക് പ്രതിസന്ധി ഘട്ടത്തിൽ വാല്യൂസ് കണ്ടിന്യുവിറ്റി പ്രോഗ്രാം  നടപ്പിലാക്കുന്നതിനെപ്പറ്റി കൂടുതൽ അറിയുന്നത് ഗംഭീരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. 
ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളിൽ തൊഴിലിട സംസ്കാരത്തിൽ ഏറ്റവും ഉന്നതവും ആധികാരികവുമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് പ്ലേസ് ടു വർക്ക് അംഗീകാരവും യു‌എസ്‌ടി ഗ്ലോബൽ നേടിയിട്ടുണ്ട്. 2020-ലെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടിക്കൊടുത്ത ഗ്ലാസ്ഡോർ എംപ്ലോയീസ് ചോയ്സ് അവാർഡും കമ്പനി കരസ്ഥമാക്കിയിരുന്നു.