യുവജന കമ്മീഷന്‍ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കി

കേരളാ സംസ്ഥാന യുവജന കമ്മീഷന്‍ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കി. കായിക യുവജനകാര്യവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഖാദിബോര്‍ഡ് സെക്രട്ടറി ഡോ. കെ എ രതീഷിന് കൈമാറി പ്രോഗസ് റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‌വഹിച്ചു. സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ചടങ്ങില്‍ സന്നിഹിതയായിരുന്നു.