ലോക ജല ദിനത്തിൽ മജീഷ്യൻ മുതുകാട് ‘ഹരിത രേഖ’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം:  പരിസ്ഥിതി , ജൈവ സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി ഡോ. അഖില എസ്. നായർ രചിച്ച ഹരിത രേഖ എന്ന പുസ്തകം ലോക ജലദിനത്തിൽ പ്രകാശനം ചെയ്തു. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറും, ജൈവവൈവിധ്യ ബോർഡ് അംഗവുമായ റെനി ആർ പിള്ളയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാതിക്കുന്ന ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന അറിവുകൾ എല്ലാവരുടേയും ജീവിതത്തിൽ എന്നെന്നും നിറഞ്ഞിരിക്കട്ടെയെന്ന് പുസ്തകം പ്രകശാനം ചെയ്ത ഗോപിനാഥ് മുതുകാട് പറഞ്ഞു.
സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. അരവിന്ദാക്ഷൻ , ശശി മാവിൻമൂട്,  അജിത്ത് വെണ്ണിയൂർ,  ഷൈല തോമസ് , ഡോ. അഖില എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.

പാരിസ്ഥിതിക, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്ന 26 ലേഖനങ്ങൾ ഹരിത രേഖയിൽ ഉൾപ്പെടുന്നു. ലളിതവും വ്യക്തവുമായ രചനാശൈലിയിലൂടെ പുസ്തകം ശ്രദ്ധേയമാണ്,  

118 പേജുള്ള പുസ്തകം 100 രൂപയ്ക്ക് ലഭ്യമാണ്.  ആമസോൺ വഴി ഓൺലൈൻ വഴിയും പുസ്തകം ലഭിക്കും.  വിശദവിവരങ്ങൾക്ക് ഫോൺ 0471 2722151 ഇമെയിൽ cissaindia@gmail.com എന്നിവയിൽ ബന്ധപ്പെടുക.