ശബരിമല വിജ്ഞാനകോശം പ്രകാശനം ചെയ്തു

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ‘ശബരിമല വിജ്ഞാനകോശം’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഐ.ജി. എസ്. ശ്രീജിത്തിന് നല്‍കി പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: അയ്യപ്പസങ്കല്‍പ്പത്തിന്റെയും ശബരിമലയുടേയും ചരിത്രവും ഭൂമിശാസ്ത്രവുമുള്‍പ്പടെ അക്ഷരമാലാക്രമത്തില്‍ വിവരിക്കുന്ന കെ.എസ്. വിജയനാഥ് രചിച്ച ‘ശബരിമല വിജ്ഞാനകോശം’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഐ.ജി. എസ്. ശ്രീജിത്ത് പുസ്തകം ഏറ്റുവാങ്ങി.മാധ്യമ പ്രവർത്തകൻ പ്രസാദ് നാരായണൻ, ഗിരിജ വിജയനാഥ് എന്നിവർ പങ്കെടുത്തു

ത്രേതായുഗത്തില്‍ സീതാന്വേഷണത്തിനിടയില്‍ പമ്പാനദീതീരത്ത് എത്തിയ ശ്രീരാമന്‍ ശബരിയെ കണ്ട ചരിത്രം മുതല്‍ ശബരിമല ക്ഷേത്രത്തില്‍ പ്രസാദം നല്‍കാന്‍ ഉപയോഗിക്കുന്ന ഇലയുടെ പ്രത്യേകത വരെ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയതും അല്ലാത്തതുമായ ഐതീഹ്യങ്ങളും ശബരിമവവിജ്ഞാനകോശത്തില്‍ പ്രതിപാദിക്കുന്നു.