സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരവും, കോട്ടയവും ജേതാക്കൾ

തിരുവനന്തപുരം; അഞ്ചലിൽ വെച്ച് നടന്ന 25 മത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുട വിഭാഗത്തിൽ തിരുവനന്തപുരവും, പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ജേതാക്കാളായി .

ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം മലപ്പുറത്തെ (9-8) ന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. തൃശ്ശൂരിനെ പരാജയപ്പെടുത്തിയ കോട്ടയത്തിനാണ് മൂന്നാം സ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂരിനെ 2- 1 പരാജയപ്പെടുത്തിയാണ് കോട്ടയം ജേതാക്കളായത്. മലപ്പുറത്തെ തോൽപ്പിച്ച കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.