വാക്സിൻ ചലഞ്ചിന് 1.32 ലക്ഷം രൂപ നൽകി

തിരുവനന്തപുരം: കേരള സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ വാക്സിൻ ചലഞ്ചിലേക്ക് സമാഹരിച്ച 1.32 ലക്ഷം രൂപ കൈമാറി. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് തുകയുടെ ചെക്ക് സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എസ്. സാജൻ എന്നിവർ ചേർന്നാണ് കൈമാറിയത്. സോഫ്റ്റ് ബോൾ അസോസിയേഷന്റെ സംസ്ഥാന – ജില്ലാ ഭാരവാഹികളും, ഒഫീഷ്യൽസും, കളിക്കാരും ഒത്തു ചേർന്ന് സമാഹരിച്ചതാണ് ഈ തുക.

ഫോട്ടോ കാപ്ഷൻ; വാക്സിൻ ചലഞ്ചിലേക്കായി സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ സമാഹരിച്ച 1.32 ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസനും, സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യുവും, സംസ്ഥാന കമ്മിറ്റി അംഗം എസ് സാജനും  ചേർന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറുന്നു

13 Views