മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ 103 – മത് ജന്മദിന അനുസ്മരണം

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ 103 – മത്തെ ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് ശാസ്തമംഗലത്ത് സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങ് മുൻ ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.

ചടങ്ങിൽ കെ പി സി സി എക്സിക്യൂട്ടിവ് അംഗം ശ്രീ ശാസ്തമംഗലം മോഹനൻ, ഐ എൻ ടി യു സി നേതാവ് ശ്രീ പി എസ് പ്രശാന്ത്, കവടിയാർ കൗൺസിലർ സതികുമാരി, യൂത്ത് കോൺഗ്രസ് അസംബ്‌ളി വൈസ് പ്രസിഡന്റ് സുനിൽ കുമാർ, വനജൻ ശാസ്തമംഗലം, മുൻ കൗൺസിലർ കെ മുരളീധരൻ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീ ഇടപ്പഴഞ്ഞി ഗോപൻ, ശാസ്തമംഗലം മണ്ഡലം പ്രസിഡന്റ് മധുചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ ഷൈജു തോട്ടരികത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രറട്ടറി ദേവേന്ദ്രൻ നായർ, ശാസ്തമംഗലം വിജയൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

101 Views