Month: July 2023
-

നെടുമങ്ങാട്ടെ കർഷകരും ലോകവിപണി ലക്ഷ്യം വയ്ക്കണം: വി. മുരളീധരൻ
കേരളത്തിന്റെ കാർഷിക വിഭവങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് ലോക വിപണി പിടിക്കാൻ ഉള്ള ശ്രമങ്ങൾ കർഷക കൂട്ടായ്മകളിൽ നിന്ന് ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചക്ക, മാങ്ങ തുടങ്ങിയവയിൽ നിന്നല്ലാം മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതിയുടെ സാധ്യതകൾ കൂടുതൽ കണ്ടെത്തണം. ഇതിനായി കേന്ദ്രഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി നെടുമങ്ങാട് പറഞ്ഞു. കോയിക്കൽനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിൻ്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വാമനപുരത്ത് ഏക്കർ കണക്കിന്…
-

CDMRP പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 30 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു
കാലിക്കറ്റ് സർവ്വകലാശാലയുടെ 2022-23 വർഷത്തെ CDMRP പദ്ധതി പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ്, രണ്ടാം ഘട്ടമായി മുപ്പതു ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാലിക്കറ്റ് സർവ്വകലാശാല സൈക്കോളജി വിഭാഗം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി നടപ്പിലാക്കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം (CDMRP). 2022-23 വർഷത്തേക്ക് CDMRP പദ്ധതിയ്ക്കായി ഒരു കോടി പതിമൂന്നു ലക്ഷത്തി നാൽപ്പത്തി മൂവായിരം രൂപയാണ് സാമൂഹ്യനീതി വകുപ്പ് ആകെ അനുവദിച്ചിരുന്നതെന്നും…
-

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്തണം
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്താൻ മാനേജ്മെന്റുകൾ സഹകരിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 1995 – ലെ പി.ഡബ്ല്യൂ.ഡി ആക്ടിന്‍റെയും 2016ലെ ആർ.പി.ഡബ്ല്യൂ.ഡി ആക്ടിന്‍റെയും വ്യവസ്ഥകള്‍ പാലിച്ച് ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന ഹൈക്കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ പ്രകാരം റോസ്റ്റര്‍ തയ്യാറാക്കുന്നതിനും ആയതു വഴി ലഭിക്കുന്ന സംവരണ തസ്തികകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരും വകുപ്പും…
-

ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തി
സ്വർണ്ണ തൊഴിൽ സംരക്ഷണ നിയമം കൊണ്ടുവരിക, സ്വർണ്ണ നിർമ്മാണ രംഗത്ത് പാരമ്പര്യ തൊഴിലാളികളെ അവഗണിക്കുന്ന കുത്തക വ്യാപാരികളുടെ തെറ്റായ സമീപനം അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡ് ലയന നടപടി പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യാനെത്തിയ കടകംപള്ളി സുരേന്ദ്രൻ എം എൽ എ തൊഴിലാളികൾ ആഭരണങ്ങൾ നിർമ്മിക്കുന്നത് കാണുന്നു .
-

തന്മയയെ സ്കൂളിൽ നേരിട്ട് എത്തി അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടി
ഇത്തവണത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി(പെൺകുട്ടി )തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തന്മയയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സ്കൂളിലെത്തി നേരിട്ട് കാണാമെന്നും മന്ത്രി അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ തന്നെ മന്ത്രി സ്കൂളിൽ എത്തി തന്മയയെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ എന്നും മന്ത്രി പറഞ്ഞു.…
-

തെഹൽക്ക രണ്ടു കോടി രൂപ പിഴ അടയ്ക്കണം
2001-ലെ സ്റ്റിംഗ് ഓപ്പറേഷനിൽ അപകീർത്തിപ്പെടുത്തിയ മുൻ ആർമി ഓഫീസർ മേജർ ജനറൽ എംഎസ് അലുവാലിയയ്ക്ക് തെഹൽക്ക ഓൺലൈൻ മീഡിയ തരുൺ തേജ്പാൽ, അനിരുദ്ധ ബഹൽ, മാത്യു സാമുവൽ എന്നിവർക്ക് രണ്ടു കോടി രൂപ നൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
-

ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍
വൃത്തിയാക്കുന്നത് നഗരത്തിലെ പ്രധാന 13 തോടുകള്‍; ഇവയില്‍ മൂന്നെണ്ണം പൂര്‍ത്തിയായി തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍. നഗരത്തിലെ വെള്ളക്കെട്ട് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ജലധാര. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മഴക്കാല മുന്നൊരുക്ക വൃത്തിയാക്കലുകള്‍ക്ക് പുറമേയാണ് ഇത്. പദ്ധതി വഴി തിരുവനന്തപരും കോര്‍പ്പറേഷന്‍ പരിധിയിലെ കന്നുകാലിച്ചാല്‍ തോടിന്റെ കിരീടം പാലം മുതല്‍ പുഞ്ചക്കരി പാലം വരെയുള്ള ഭാഗം, പുഞ്ചക്കരി പാലം മുതല്‍ മധുപാലം വരെയുള്ള…
-

പൗണ്ട്കടവ് സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുളത്തൂർ പൗണ്ട്കടവ് ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി സ്‌കൂളിൽ പുതിയ ഇരുനിലമന്ദിരം പണിയുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. അടിസ്ഥാനസൗകര്യങ്ങൾ മികവുറ്റതായതോടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം വർധിച്ചതായി എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പന്ത്രണ്ട് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് ഇരുനിലകളും ടവർ റൂമും ഉൾപ്പെടെ 492 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്.…
-

മണിപ്പൂര്‍ ഭരണകൂടത്തിൻ്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ
മണിപ്പൂരിൽ വംശീയ കലാപം തടയാനാവാത്ത ഭരണകൂടത്തിൻ്റെ കുറ്റകരമായ മൗനത്തിനെതിരെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒ യുടെ മുന്നിൽ നിന്നും പ്രതിഷേധ റാലിയും പൊതുയോവും സംഘടിപ്പിച്ചു. പരിപാടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അയിലേന്ത്യാ പ്രസിഡൻ്റ് പി.കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ സ്വാഗതം പറഞ്ഞു. യുവതികൾ ഉൾപ്പടെ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജില്ലാ ട്രഷറർ വി.എസ് ശ്യാമ, ജില്ല സെക്രട്ടേറിയറ്റ് അംഗം…
You May Have Missed















