Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: December 10, 2023

  • അടുക്കള; പ്രിയ എസ് പൈ എഴുതിയ കവിത
    , , ,

    അടുക്കള; പ്രിയ എസ് പൈ എഴുതിയ കവിത

    പുകയുടേയും കനലിന്റെയും കൂടെ അവളുടെ ഹൃദയ- താളങ്ങളുടേയും നോവറിഞ്ഞഅടുക്കള.കയ്യാളവൾ, ഉള്ളെരിഞ്ഞുനീറ്റിയെടുത്ത ആഹാരമായിരംപേർക്ക് വിളമ്പി.എപ്പോഴൊക്കെയോ ഉപ്പും മുളകും പരസ്പരം വഴിമാറിപ്പോയത്,കറിക്കൂട്ട് വേണ്ടവിധത്തിൽചേരാതെപോയത്,ചിലപ്പോഴൊക്കെ മിക്സിഅവളുടെ സങ്കടങ്ങളെകശക്കിയെറിയാറുണ്ട്.അവളുടെ ഉള്ളിലുള്ള രോഷംമുഴുവൻ ഏറ്റെടുത്തമട്ടിൽവലിയ ശബ്ദം ചീറ്റിച്ചുകൊണ്ട്കുക്കറും അവളോട് കൂടാറുണ്ട്.സിങ്ക് നിറഞ്ഞ് കലഹിച്ച പാത്രങ്ങളൊക്കെയും ക്ഷമയോടെ അവളെ കാത്തിരിക്കാറുണ്ട്.അരങ്ങത്തേയ്ക്ക് വന്ന സ്ത്രീരത്നങ്ങളധികവുംഅടുക്കളയിൽ നിന്നായിരുന്നത്രെ.ഒരു മുറിയും ഇത്രമേൽ അവളെ സ്നേഹിച്ചിട്ടുണ്ടാകില്ല തീർച്ച… പ്രിയ. എസ്. പൈ

    Continue Reading

  • അവയവദാനത്തിന് മികച്ച പിന്തുണയാണ് ആവശ്യം; സ്പീക്കർ എ എൻ ഷംസീർ
    , ,

    അവയവദാനത്തിന് മികച്ച പിന്തുണയാണ് ആവശ്യം; സ്പീക്കർ എ എൻ ഷംസീർ

    കൊച്ചി: കേരളത്തിൽ അവയവദാനത്തിന്റെ കാര്യത്തിൽ കാണുന്ന വിമുഖത മാറ്റാൻ, ട്രാൻസ്പ്ലാന്റ് നടത്തുന്നവർക്ക് ഊർജം പകരുകയാണ് ട്രാൻസ്പ്ലാന്റ് ഗെയിംസ് എന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. പങ്കാളിത്തം കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഹാർട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ട്രാൻസ്പ്ലാന്റ് ഗെയിംസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. അവയവ മാറ്റത്തിന് സംസ്ഥാനത്ത് അനുമതി അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വേഗത കൊണ്ടുവരണമെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. അവയവദാനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരണം.…

    Continue Reading

error: Content is protected !!