Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: February 2, 2024

  • പാറശാല മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളിൽ വർണ്ണക്കൂടാരം പദ്ധതി
    , ,

    പാറശാല മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളിൽ വർണ്ണക്കൂടാരം പദ്ധതി

    മണ്ഡലതല നിർമാണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉണർവിന്റെയും നിറവിന്റെയും നിലവാര വളർച്ചയുടെയും പാതയിലാണെന്നും അതിന് വഴിയൊരുക്കുന്നതാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വർണക്കൂടാരം പദ്ധതിയുടെ പാറശാല നിയോജക മണ്ഡലതല നിർമാണോദ്ഘാടനം ആനാവൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ നിലവിലുള്ള ശാസ്ത്രീയ പ്രീസ്‌കൂൾ വിദ്യാഭ്യാസം ശിശുവികാസത്തിൽ കുട്ടിയുടെ പഠന പരിസരത്തിന്റെ സ്വാധീനത്തെ ശരിയായ രീതിയിൽ പരിഗണിച്ചുകൊണ്ടുള്ളതാണെന്നും അതുകൊണ്ടുതന്നെ…

    Continue Reading

  • പട്ടം തോട് നവീകരണ പ്രവൃത്തി ആരംഭിച്ചു
    , ,

    പട്ടം തോട് നവീകരണ പ്രവൃത്തി ആരംഭിച്ചു

    പട്ടം തോടിന്റെ നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. 2021-22 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.83 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പ്രവൃത്തിക്ക് നൽകിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പട്ടം തോടിന് ശരാശരി 8 മീറ്റർ വീതിയും ഏകദേശം 9 കി.മീ നീളവുമാണുള്ളത്. തിരുവനന്തപുരം നഗരസഭയിലെ കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം, കുന്നുകുഴി, കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകി പട്ടം തോട്…

    Continue Reading

  • പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു
    , , ,

    പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

    പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചതിനെത്തുടർന്ന് നിയമസഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു.

    Continue Reading

  • ഭിന്നശേഷിക്കാര്‍ക്ക് ക്ഷേമ പെൻഷൻ വൈകുന്നു
    , , , ,

    ഭിന്നശേഷിക്കാര്‍ക്ക് ക്ഷേമ പെൻഷൻ വൈകുന്നു

    ക്ഷേമ പെൻഷൻ നൽകാതെ ഭിന്നശേഷിക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച സമരത്തിൽ തങ്ങളുടെ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിൽക്കാനായി കൊണ്ടുവന്ന ഭിന്നശേഷിക്കാർ.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!