Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: September 9, 2024

  • ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്
    , , , ,

    ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്

    അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനായ മലയാളിയെ ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്. ഒഡിഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ് എന്നു വിളിക്കുന്ന ജാഫറിനെയാണ് തിരുവനന്തപുരം റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള DANSAF ടീമും വെള്ളറട പോലീസും ചേർന്ന് അതിസാഹസികമായാണ് അനീസിനെ പിടികൂടിയത്. കല്ലറ തണ്ണിയം കുഴിവിള സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് ഒഡിഷയിൽ എത്തി സ്ഥിരതാമസമാക്കിയിരുന്നു. മാവോയിസ്റ്റു സ്വാധീനമുള്ള വനമേഖലയിൽ…

    Continue Reading

  • ജനമൈത്രി പോലീസ് വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ഓണമാഘോഷിച്ചു
    , ,

    ജനമൈത്രി പോലീസ് വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ഓണമാഘോഷിച്ചു

    കോവളം ജനമൈത്രി പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയുടെ ഓണാഘോഷം കൃപാതീരം വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പവും പാലിയേറ്റീവ് കെയർ രോഗികളോടൊപ്പവും ചേർന്ന് മുട്ടയ്ക്കാട് കൃപാ തീരത്തു വച്ചു നടത്തി അവർക്ക് ഓണകിറ്റും, പുതുവസത്രങ്ങളും നൽകുകയും ,അന്തേവാസികളോടൊപ്പം ചേർന്ന് എല്ലാപേരും ഓണസദ്യ കഴിക്കുകയും ചെയ്തു. പ്രസ്തുത പരിപാടി തിരുവനന്തപുരം ഫോർട്ട് സബ് ഡിവിഷൻ അസി.കമ്മീഷണർ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു .വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു കോവളം.പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ ജയപ്രകാശ് മുഖ്യ പ്രഭാക്ഷണ നടത്തി, ജനമൈത്രി സമിതി…

    Continue Reading

  • വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
    , ,

    വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് കേരളത്തിലെ വയോജനങ്ങൾക്കായി സംഘടിപ്പിച്ച ജെറിയാട്രിക് ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. പ്രമേഹാരോഗ നിർണയം, വിളർച്ച രോഗ നിർണയം, വർദ്ധക്യ രോഗ ചികിത്സകൾ, രക്ത പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. തുടർ ചികിത്സാക്കായി ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയെ ആശ്രയിക്കാൻ നിർദ്ദേശവും നൽകി. കിണവൂർ വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്…

    Continue Reading

  • കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്
    , , ,

    കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്

    കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യം) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 രാവിലെ 10ന് ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു. ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം…

    Continue Reading

  • ജലവിതരണ പ്രശ്‌നം: ലഭ്യമാകുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്ന് ഡി.എം.ഒ
    , , , ,

    ജലവിതരണ പ്രശ്‌നം: ലഭ്യമാകുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്ന് ഡി.എം.ഒ

    ജില്ലയിൽ ജല വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ലഭ്യമാകുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾക്കുള്ള മാർഗനിർദേശം ഹോട്ടൽ ഉടമകളുടേയും വഴിയോരക്കച്ചവടക്കാരുടേയും ശ്രദ്ധക്ക്

    Continue Reading

  • ക്ഷീരകർഷകർക്ക് ഓണ സമ്മാനമായി ഓണ മധുരം പദ്ധതി
    , , , ,

    ക്ഷീരകർഷകർക്ക് ഓണ സമ്മാനമായി ഓണ മധുരം പദ്ധതി

    കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് 300 രൂപ ധനസഹായം നൽകുന്ന ഓണമധുരം 2024 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീര വികസന -മൃഗ സംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പഴയകട എം.ഡബ്ല്യൂ.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു. കേരളത്തിലെ ക്ഷീരകർഷകർക്ക് താങ്ങാകുന്ന നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീര കർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണെന്നും പാലിന്റെ ഗുണമേന്മയുടെ കാര്യത്തിലും കേരളം…

    Continue Reading

  • തിരുവനന്തപുരം സബ് കളക്ടറായി ആൽഫ്രഡ് ഒ. വി
    ,

    തിരുവനന്തപുരം സബ് കളക്ടറായി ആൽഫ്രഡ് ഒ. വി

    തിരുവനന്തപുരം സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയി ആൽഫ്രഡ് ഒ. വി ചുമതലയേറ്റു. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരാണ് സ്വദേശം. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 2017ൽ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി.

    Continue Reading

  • ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി. ആർ അനിൽ
    , , , ,

    ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി. ആർ അനിൽ

    ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. എഎവൈ (മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധിത മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും ഉള്ള സൗജന്യ ഓണക്കിറ്റിൻ്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും വിലക്കയറ്റത്തെ അതിജീവിക്കാനുള്ള ഇടപെടലാണ് വിവിധ വകുപ്പുകളിലൂടെ സർക്കാർ നടത്തുന്നത്. പരമാവധി മെച്ചപ്പെട്ട നിലയിലാണ് ഇത്തവണ റേഷൻ കടകളിലൂടെ സാധനങ്ങൾ വിതരണം…

    Continue Reading

  • തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വഴിയാത്രക്കാര്‍ക്ക് കുത്തേറ്റു
    , , ,

    തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വഴിയാത്രക്കാര്‍ക്ക് കുത്തേറ്റു

    തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വഴിയാത്രക്കാര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. തിരുവനന്തപുരത്ത് കുത്തേറ്റ് വഴിയാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹവര്‍ ഹൗസ് റോഡിലും ശ്രീകണ്‌ഠേശ്വരത്തുമാണ് ആക്രമണമുണ്ടായത്. ഒരാള്‍ തന്നെയാകാം രണ്ടിടത്തും ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയം. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.

    Continue Reading

  • മൂന്നാം മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി അബ്ദുൾ ബാസിദ്
    , , ,

    മൂന്നാം മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി അബ്ദുൾ ബാസിദ്

    ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്രിവാൺഡ്രം റോയൽസിന് രാജകീയ വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നിൽ വച്ച 132 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് മറി കടന്നത്. 50 റൺസുമായി ക്യാപ്റ്റൻ അബ്ദുൾ ബാസിദ് പുറത്താകാതെ നിന്നു. നേരത്തെ കൊച്ചിയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 131 റൺസിൽ ഒതുക്കിയത് വിനോദ് കുമാറിൻ്റെയും അബ്ദുൾ ബാസിദിൻ്റെയും ബൌളിങ് മികവായിരുന്നു. ബാസിദ് കൊച്ചിയുടെ മധ്യനിരയെ തകർത്തെറിഞ്ഞപ്പോൾ വിനോദ് കുമാർ വാലറ്റത്തെ ചുരുട്ടിക്കെട്ടി.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!