Day: December 12, 2024
-

ചലച്ചിത്ര മേളയിൽ ആദ്യ ദിനം 10 ശ്രദ്ധേയ ചിത്രങ്ങൾ
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനം ശ്രദ്ധേയമായ 10 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമാവിഭാഗത്തിൽ ആറും ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ രണ്ടും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ഒന്നും ചിത്രങ്ങളും ലൈഫ് ടൈം അച്ചീവ്‌മെന്റിനർഹയായ ആൻ ഹൂയിയുടെ ഒരു ചിത്രവുമാണ് ആദ്യദിനം പ്രദർശിപ്പിക്കുന്നത്. ഉദ്ഘാടന ചിത്രമായ വാൾട്ടർ സാൽസിന്റെ ഐ ആം സ്റ്റിൽ ഹിയറിന്റെ പ്രദർശനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങിനു ശേഷം നടക്കും. മനുഷ്യ ബന്ധങ്ങളുടേയും ചെറുത്തു നിൽപ്പിന്റെയും കഥപറയുന്നതാണു ചിത്രം. 13ന് രാവിലെ…
-

ചലച്ചിത്ര രംഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാളസിനിമയിലെ മൺമറഞ്ഞ മഹാപ്രതിഭകൾക്ക് ആദരം. നെയ്യാറ്റിൻകര മുതൽ തിരുവനന്തപുരം വരെ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന സ്മൃതിദീപ പ്രയാണം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്‌മൃതികുടീരത്തിന് മുന്നിൽ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. കെ.ആൻസലൻ എം എൽ എ, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജ്‌മോഹൻ എന്നിവർ ചേർന്ന് സ്‌മൃതിദീപം തെളിയിച്ചു. തുടർന്ന് ദീപം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് കൈമാറി പരിപാടി…
-

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (ഡിസംബർ 13) തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
‘ഐ ആം സ്റ്റിൽ ഹിയർ’ ഉദ്ഘാടന ചിത്രംശബാന ആസ്മി വിശിഷ്ടാതിഥികേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) നാളെ (ഡിസംബർ 13) തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10…
You May Have Missed















