Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: April 1, 2025

  • സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല
    , , ,

    സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല

    സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല; മല്ലിക സുകുമാരനുമായി സംസാരിച്ചു: മന്ത്രി വി ശിവൻകുട്ടി സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ,പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്.ഇരുവർക്കും പിന്തുണ. സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും. എംപുരാൻ…

    Continue Reading

  • സിപിഎം പാർട്ടി കോൺഗ്രസ്: ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും
    , , , ,

    സിപിഎം പാർട്ടി കോൺഗ്രസ്: ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും

    @പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് എഐസി യു.കെയെ പ്രതിനിധീകരിക്കുന്നത് മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി AIC, UKയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളി എത്തുന്നു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 1967 ൽ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയർലൻഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. മുൻപ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന രാജേഷ് കൃഷ്ണ, 23…

    Continue Reading

  • അവധിക്കാല ക്ലാസ്സുകളുടെ പ്രവേശനോത്സവം “കളിമുറ്റം” മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു
    , , , ,

    അവധിക്കാല ക്ലാസ്സുകളുടെ പ്രവേശനോത്സവം “കളിമുറ്റം” മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

    കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ്സുകൾ “കളിമുറ്റം” പ്രവേശനോത്സവം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ബാലഭവൻ ചെയർമാൻ അഡ്വ. വി.കെ. പ്രശാന്ത് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി. സാംസ്കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബി എം ശ്രീലത,. കെ ജയപാൽ, എം എസ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു.. എക്സിക്യുട്ടീവ്…

    Continue Reading

  • വലിയമല ഐ എസ് ആർ ഒ സ്ഥലമേറ്റെടുപ്പ്: മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു
    , ,

    വലിയമല ഐ എസ് ആർ ഒ സ്ഥലമേറ്റെടുപ്പ്: മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു

    ഐ എസ് ആർ ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐഎസ്ആർഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന  പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ എസ് ആർ ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!