Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: September 11, 2025

  • സൈനികരുമായി നാവികസേനയുടെ യുദ്ധക്കപ്പലെത്തി; വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു
    , , ,

    സൈനികരുമായി നാവികസേനയുടെ യുദ്ധക്കപ്പലെത്തി; വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു

    തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങളും സാങ്കേതിക സംവിധാനങ്ങളും നേരിട്ടറിയാൻ ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്. കബ്ര എന്ന യുദ്ധക്കപ്പൽ വിഴിഞ്ഞത്തെത്തി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഈ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കേരളാ മാരിടൈം ബോർഡിന്റെ വാർഫിൽ അടുപ്പിച്ചത്. തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും, ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും, കടൽ സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. തുറമുഖത്തിന്റെ സാങ്കേതിക മികവും പ്രവർത്തന രീതികളും സൈനികർക്ക് നേരിട്ട് മനസ്സിലാക്കാൻ ഇത് സഹായകമാകും. 41 നാവികരും…

    Continue Reading

  • ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
    , , , ,

    ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

    നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ  കെ സോമശേഖരൻ നായർ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. പുതു വസ്ത്ര വിതരണവും, പായസ കിറ്റ് വിതരണവും നടത്തി. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ  നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് സുരേഷ്, പുലിപ്പാറ യൂസഫ്,ഇല്യാസ് പത്താം കല്ല്,വെമ്പിൽ സജി,വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,കുഴിവിള നിസാമുദ്ദീൻ,തോട്ടുമുക്ക് വിജയകുമാർ, നെടുമങ്ങാട്…

    Continue Reading

  • ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷം നാളെ തിരുവനന്തപുരത്ത്: മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും
    , , ,

    ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷം നാളെ തിരുവനന്തപുരത്ത്:
    മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

    വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻറെ വിപുലവും പ്രൗഢവുമായ സുവർണ്ണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. അതുല്യനായ സംഗീതഞ്ജൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്‌മഗ്രാമമായ പാലക്കാട് കോട്ടായി ചെന്നൈ ഗ്രാമത്തിൽ കഴിഞ്ഞ ആഗസ്റ്റ് 17 ന് ബഹു. ദേവസ്വം മന്ത്രി ശ്രീ വി എ വാസവൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടന= നിർവ്വഹിച്ചു. സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ അടുത്ത പരിപാടി തിരുവനന്തപുരത്താണ്. ചെമ്പൈ സ്വാമികളുടെ സംഗീത സ്‌മൃതികൾ തങ്ങി നിൽക്കുന്ന…

    Continue Reading

  • നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു
    , ,

    നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

    സംസ്ഥാന നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സന്നിഹിതരായി. സെപ്റ്റംബർ 27-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ലീഡർഷിപ്പ് മീറ്റിൽ ആരോഗ്യപരിചരണം, ഭാവിയിലെ സാങ്കേതിക വിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ അഞ്ച്…

    Continue Reading

  • പൊട്ടാസ്യം ലെവല്‍ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍
    ,

    പൊട്ടാസ്യം ലെവല്‍ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍

    മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങള്‍ കാണിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

    Continue Reading

  • മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക്- കേരളത്തെ  ഉയർത്തുന്നതിൽ കുടുംബശ്രീക്ക്- നിർണായക പങ്കു വഹിക്കാനാകും
    , , ,

    മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക്- കേരളത്തെ  ഉയർത്തുന്നതിൽ കുടുംബശ്രീക്ക്- നിർണായക പങ്കു വഹിക്കാനാകും

    തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്       കുടുംബശ്രീ-എൻ.ആർ.എൽ.എം റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ- ത്രിദിന ദേശീയ ശിൽപശാലയ്ക്ക്  തുടക്കം തിരുവനന്തപുരം:  മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാവുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിക്കുന്ന റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ -ത്രിദിന ദേശീയ ശിൽപശാലയുടെ …

    Continue Reading

  • സ്വകാര്യ ബസ് സർവീസ് തടഞ്ഞു
    , , ,

    സ്വകാര്യ ബസ് സർവീസ് തടഞ്ഞു

    ആറ്റിങ്ങൽ പാലസ് റോഡ് വഴി അനധികൃത സ്വകാര്യബസ് നടത്തുന്ന സർവീസ് നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഗേൾസ് ജംഗ്ക്ഷനിൽ BJP സ്വകാര്യ ബസ് തടഞ്ഞു.

    Continue Reading

  • കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനം: 65 ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
    , ,

    കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനം: 65 ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

    കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍, ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം വരുന്നു. സെപ്റ്റംബര്‍ 11 മുതല്‍ നവംബര്‍ 14 വരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നു പോകുന്ന ചില ട്രെയിനുകള്‍ 20 മിനുട്ട് വരെ വൈകിയേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഒന്നാമത്തെ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചുള്ള എയര്‍ കോണ്‍കോഴ്സ് നിര്‍മാണത്തിനായാണ് ട്രെയിന്‍ ഗതാഗത നിയന്ത്രണം. എയര്‍ കോണ്‍കോഴ്സ് നിര്‍മാണം ഒക്ടോബര്‍…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!