Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: October 10, 2025

  • എം ആർ അജിത് കുമാറിന് അധികചുമതല; ബെവ്‌കോ ചെയർമാനായി നിയമിച്ചു
    ,

    എം ആർ അജിത് കുമാറിന് അധികചുമതല; ബെവ്‌കോ ചെയർമാനായി നിയമിച്ചു

    എക്‌സൈസ് കമ്മീഷണർ സ്ഥാനത്തിനു പുറമേ എം ആർ അജിത് കുമാറിനെ ബെവ്‌കോയുടെ ചെയർമാനായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബെവ്‌കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും.2021 വരെ എക്‌സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബെവ്‌കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബെവ്‌കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിർവഹിച്ചിരുന്നത്.

    Continue Reading

  • കേരളയിലുംഎസ്‌എഫ്‌ഐക്ക്‌ ചരിത്ര വിജയം

    കേരളയിലും
    എസ്‌എഫ്‌ഐക്ക്‌
    ചരിത്ര വിജയം

    കേരള സർവകലാശാലക്ക്‌ കീഴിലെ കോളജ്‌ യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ വന്പൻ വിജയം. കണ്ണൂർ, കലിക്കറ്റ്,എംജി, സംസ്‌കൃത സർവകലാശാലാ കോളജുയൂണിയൻ തെരഞ്ഞെടുപ്പു വിജയത്തിന്‌ പിന്നാലെയാണ്‌ ഭൂരിപക്ഷം കോളജുകളും എസ്‌എഫ്‌ഐ ഒറ്റക്കു നേടിയത്‌. തെരഞ്ഞെടുപ്പു നടന്ന 79 കോളജുകളിൽ 42 ലും എസ്‌എഫ്‌ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പു നടന്ന കോളജുകളിൽ കെഎസ്‌യു, എബിവിപി കൈവശം വച്ചിരുന്ന യൂണിയണനുകളും എസ്‌എഫ്‌ഐ പിടിച്ചെടുത്തു. തിരുവനന്തപുരം മാർ ഇവാനിയോസ്‌, കാട്ടാക്കട ക്രൈസ്‌റ്റ്‌ നഗർ,കൊട്ടാരക്കര സെന്റ്‌ ഗ്രിഗോറിയോസ്‌, അന്പലപ്പുഴ ഗവ. കോളജ്‌,…

    Continue Reading

  • യോഗ ദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണി മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മകന്’; ഇതെന്തു നടപടിയെന്ന് വി ഡി സതീശന്‍
    , ,

    യോഗ ദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണി മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മകന്’; ഇതെന്തു നടപടിയെന്ന് വി ഡി സതീശന്‍

    തിരുവനന്തപുരം : ശബരിമലയിലെ യോഗ ദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണി മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മകന് നല്‍കിയത് എന്ത് നടപടിക്രമം പാലിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിലവിലുള്ള നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് അവിടെ കാര്യങ്ങള്‍ നടന്നിരുന്നത് എന്നതിന്റെ തെളിവാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നതെന്നും ദ്വാരപാലക ശില്‍പ്പത്തിന്റെ വ്യാജ മോള്‍ഡ് ഉണ്ടാക്കി അത് ചെന്നൈയിക്ക് കൊടുത്തുവെന്നും ഒറിജിനല്‍ ആര്‍ക്കോ വിറ്റുവെന്നും വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു. പൊലീസ് അന്വേഷിച്ചാല്‍ സര്‍ക്കാര്‍…

    Continue Reading

  • എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി’ മുഖ്യമന്ത്രി
    , , ,

    എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി’ മുഖ്യമന്ത്രി

    ന്യൂഡല്‍ഹി : കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എയിംസിന് നാല് സ്ഥലങ്ങള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ കേന്ദ്ര ഇടപെല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഇത്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!