Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: October 25, 2025

  • കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും:മന്ത്രി വി ശിവൻകുട്ടി
    ,

    കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും:മന്ത്രി വി ശിവൻകുട്ടി

    സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച…

    Continue Reading

  • ആശമാർക്ക് പുതിയ ഉച്ചഭാഷിണി എത്തി
    ,

    ആശമാർക്ക് പുതിയ ഉച്ചഭാഷിണി എത്തി

    തിരുവനന്തപുരം : ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബലമായി പിടിച്ചെടുത്ത ഉച്ചഭാഷിണിക്ക് പകരം പുതിയത് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ എത്തി.പോലീസ് അതിക്രമം നേരിട്ട ആ ശമാരെ കാണാൻ സമരവേദിയിൽ എത്തിയ കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ വാഗ്ദാനം ചെയ്ത മൈക്ക് സെറ്റ് ആണ് എത്തിച്ചത്. കെ പി സി സി ഉപാധ്യക്ഷൻ പാലോട് രവി, എ വാഹീദ്,  ബിന്ദു കൃഷ്ണ , ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ മൈക്ക് സെറ്റ് ആശമാർക്ക് കൈമാറി

    Continue Reading

  • രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിൽ
    ,

    രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിൽ

    ചണ്ഡീഗഢ് : രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ പിടിമുറുക്കി കേരളം. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ്. സെഞ്ച്വറി നേടി പുറത്താകാതെ നില്ക്കുന്ന ഓപ്പണർ ഹർണൂർ സിങ്ങിൻ്റെ പ്രകടനമാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. കഴിഞ്ഞ മല്സത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരെ കളിക്കാനിറങ്ങിയത്. സഞ്ജു സാംസനും ഏദൻ ആപ്പിൾ ടോമിനും പകരം വത്സൽ ഗോവിന്ദിനെയും അഹ്മദ് ഇമ്രാനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.   ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎൽ…

    Continue Reading

  • പി എം ശ്രീ പദ്ധതിയുടെ പേരിൽ സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; കേരളം പഠിപ്പിക്കുന്നത് ഗാന്ധിഘാതകൻ ഗോഡ്സെ എന്ന് തന്നെ:മന്ത്രി വി. ശിവൻകുട്ടി
    ,

    പി എം ശ്രീ പദ്ധതിയുടെ പേരിൽ സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; കേരളം പഠിപ്പിക്കുന്നത് ഗാന്ധിഘാതകൻ ഗോഡ്സെ എന്ന് തന്നെ:മന്ത്രി വി. ശിവൻകുട്ടി

    കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്.…

    Continue Reading

  • വികസനം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചു -മന്ത്രി എ കെ ശശീന്ദ്രന
    ,

    വികസനം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചു -മന്ത്രി എ കെ ശശീന്ദ്രന

    രണ്ട് റോഡുകള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നന്മണ്ട ഗ്രാമപഞ്ചായത്തിലെ നീലിക്കുളം കണാരക്കുട്ടി മാസ്റ്റര്‍ റോഡ്, കുന്നുമ്മല്‍ കുടിവെള്ള ടാങ്ക്-തളിക്കുളം റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നാലാം വാര്‍ഡിലെ നീലിക്കുളം കണാരക്കുട്ടി മാസ്റ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എട്ടാം വാര്‍ഡിലെ കുന്നുമ്മല്‍ കുടിവെള്ള ടാങ്ക്-തളിക്കുളം റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ…

    Continue Reading

  • കിരാതയുടെ സെക്കൻ്റ് ലുക്ക് റിലീസായി
    , , , ,

    കിരാതയുടെ സെക്കൻ്റ് ലുക്ക് റിലീസായി

    മാനവരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ചില വിശ്വാസപ്രമാണങ്ങൾ പൊളിച്ചെഴുത്തിൻ്റെ കാഹളം മുഴക്കിയെത്തുന്ന കിരാതയുടെ സെക്കൻ്റ് ലുക്ക് റിലീസായി. യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും അച്ചൻ കോവിലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ  ചിത്രം “കിരാത” യുടെ സെക്കൻ്റ് ഗ്ളിംസ് പുറത്ത്. പാട്ടും ആട്ടവുമായി അച്ചൻ കോവിലാറിൻ്റെ നിഗൂഡതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയ ജോഡികൾക്ക് തുടർന്ന് നേരിടേണ്ടി വരുന്നത് ഭീകരതയുടെ ദിനരാത്രങ്ങളാണ്. കോന്നിയുടെ മനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും പാട്ടും ഡാൻസും ആക്ഷനുമെല്ലാം പ്രേക്ഷകർക് ആസ്വാദനത്തിൻ്റെ…

    Continue Reading

  • വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നു: മന്ത്രി കെ എൻ ബാലഗോപാൽ24/10/2025
    ,

    വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നു: മന്ത്രി കെ എൻ ബാലഗോപാൽ24/10/2025

    മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കിനൽകിയതോടെ വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മൈലം സർക്കാർ കെ വി എൽപി സ്കൂളിലെ വർണകൂടാരം മാതൃകാ പ്രീ- സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പൊതുവിദ്യാലയങ്ങൾ  മികച്ച പഠനാന്തരീക്ഷമാണ് ഒരുക്കുന്നത്. വർണകൂടാരം പോലുള്ള സൗഹൃദ ഇടങ്ങൾ   കഴിവുകൾ പ്രകടിപ്പിക്കാൻ വഴിഒരുക്കുന്നു. നിർമിതബുദ്ധിസാധ്യത ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഉയർന്ന വിജയശതമാനം നിലനിർത്തിയ വിദ്യാഭ്യാസ ജില്ല കൊട്ടാരക്കരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!