Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , , ,

പ്രാദേശിക ഗവേഷണ വിജ്ഞാന വ്യാപന ശില്പശാലയും കർഷക ശാസ്ത്രജ്ഞ മുഖാമുഖവും

ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  41-മത് പ്രാദേശിക ഗവേഷണ വിജ്ഞാന വ്യാപന ശില്പശാലയും കർഷക- ശാസ്ത്രജ്ഞ മുഖാമുഖവും ജൂൺ 13 വെള്ളിയാഴ്ച വെള്ളായണി കാർഷിക കോളേജിൽ  വച്ച്  നടത്തുന്നു. കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐ എ എസ്സിന്റെ അധ്യക്ഷതയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കേരളത്തിൻറെ ദക്ഷിണ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന…

1 minute

Read Time

ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  41-മത് പ്രാദേശിക ഗവേഷണ വിജ്ഞാന വ്യാപന ശില്പശാലയും കർഷക- ശാസ്ത്രജ്ഞ മുഖാമുഖവും ജൂൺ 13 വെള്ളിയാഴ്ച വെള്ളായണി കാർഷിക കോളേജിൽ  വച്ച്  നടത്തുന്നു. കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐ എ എസ്സിന്റെ അധ്യക്ഷതയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കേരളത്തിൻറെ ദക്ഷിണ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന കാർഷിക ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനഫലങ്ങൾ ചർച്ച ചെയ്യുകയും ഗവേഷണ ശുപാർശകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യും.  ശില്പശാലയിൽ അംഗീകരിച്ച ഗവേഷണ ഫലങ്ങൾ തുടർന്ന് കൃഷിവകുപ്പിന് കൈമാറുന്നതാണ്. കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിലൂടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും വിദഗ്ധർ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.

error: Content is protected !!