Ananthapuri Online News

Anantham Athivegam Ananthapuri Varthakal

AKPA തിരുവനന്തപുരം നോർത്ത് മേഖല വാർഷിക പ്രതിനിധി സമ്മേളനം നടന്നു

2025 ഒക്ടോബർ 11 ശനിയാഴ്‌ച ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (AKPA) 41-ാമത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന തിരുവനന്തപുരം നോർത്ത് മേഖല വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് തോപ്പിൽ പ്രശാന്ത് നിർവഹിച്ചു. 

ശനിയാഴ്ച രാവിലെ പതാക ഉയർത്തൽ ചടങ്ങ് നടന്നു. വൈകുന്നേരം നടന്ന സമ്മേളനത്തിൽ കുമാരി ശ്രീലക്ഷ്മി ശ്രീനി ഈശ്വര പ്രാർത്ഥന ചൊല്ലി.  ഗിരീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. സ്വാഗതം വിജയസാരഥി (ജില്ലാ സ്പോർട്ട്സ് കോ-ഓർഡിനേറ്റർ) നിർവഹിച്ചു. ഭുവനേന്ദ്രൻ നായർ (മേഖലാ പ്രസിഡന്റ്) അധ്യക്ഷപദം അലങ്കരിച്ചു. തോപ്പിൽ പ്രശാന്ത് (ജില്ലാ പ്രസിഡന്റ്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എം.എസ്. അനിൽകുമാർ (സംസ്ഥാന സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി.  സതീഷ് കവടിയാർ (ജില്ലാ സെക്രട്ടറി) ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു.

ഭരണഘടനാ ഭേദഗതി: സതീഷ് ശങ്കർ (സംസ്ഥാന കമ്മറ്റി അംഗം), സാന്ത്വനം റിപ്പോർട്ടിംഗ് : അനിൽ മണക്കാട് (സംസ്ഥാന കമ്മിറ്റി അംഗം) ഇൻഷുറൻസ് റിപ്പോർട്ടിംഗ് : ജി. സന്തോഷ് കുമാർ (സംസ്ഥാന കമ്മറ്റി അംഗം) മേഖല വാർഷിക റിപ്പോർട്ട് : അനിൽ രാജ് (മേഖല സെക്രട്ടറി), വാർഷിക വരവ്- ചെലവ് കണക്ക് : വിനോദ് ദേവു (മേഖല ഖജാൻജി) എന്നിവർ നിർവഹിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!