യുവജനങ്ങൾക്കും സമൂഹത്തിനും മാനസികാരോഗ്യഅവബോധം ലക്ഷ്യമിട്ട് സൈഫർ 2026

തിരുവനന്തപുരം : തിരുവനന്തപുരത്തെ ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലിങ് സൈക്കോളജി വിഭാഗവും സൈക്കോളജി വിഭാഗവും സംയുക്തമായി സൈഫർ 2026 എന്ന പേരിൽ സൈക്കോളജി ഫെസ്റ്റ് ജനുവരി 30 ന് സംഘടിപ്പിച്ചു.

ശാസ്ത്രധിഷ്ഠിതമായ മാനസികാരോഗ്യ സംവാദങ്ങൾക്ക് വേദിയോരുക്കുക എന്ന മുഖ്യലക്ഷ്യത്തോടെ സൈക്കോളജി വിദ്യാർത്ഥികൾക്കും സൈക്കോളജി ഇതര വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സൈഫർ അരങ്ങേറിയത്.

ഫെസ്റ്റിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ( KSDMA) അംഗമായ ഡോ. ജോയ് എലാമോൻ നിർവഹിച്ചു. സൈക്കോളജിയുടെ സാധ്യതകളെ കുറിച്ചും ആവശ്യകതയെ ക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി ഒരു ആർട്ട്‌ ബേസ്ഡ് വർക്ക്ഷോപ്പ് ഉൾപ്പടെ മൂന്ന് വർക്ഷോപ്പുകളും ആറ് മത്സര ഇനങ്ങളും നടന്നു.

ഫെസ്റ്റിലെ ആദ്യ അക്കാഡമിക് സെഷനിൽ നിമ്ഹനാസ് ( NIMHANS) ഇന്ത്യയിലെ സൈക്ക്യാട്രി വിഭാഗം പ്രൊഫസർ ഡോ. സുഹാസ് സതീഷ് ” പ്രെഡിക്റ്റീവ് ബ്രെയിൻ ഇൻ എ നോസി വേൾഡ് ” എന്ന വിഷയത്തിൽ സാങ്കേതികവിദ്യയുടെ വ്യത്യസ്ത അനുപാധത്തിലുള്ള പ്രസരണത്തെക്കുറിച്ചും, മനുഷ്യൻ സാഹചര്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ മുൻകൂട്ടി പ്രവചിച്ച് ലഭിക്കുന്ന യഥാർത്ഥ വിവരങ്ങളുമായി പൊരുത്തപ്പെടുത്തി മനസ്സിലാക്കുന്ന മസ്തിഷ്ക പ്രക്രിയകളെക്കുറിച്ചും,ലിംബിക് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങളെ ലക്ഷ്യമിടുന്ന “സിനിസ്റ്റർ ട്രയട് ” എന്ന ആശയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മനുഷ്യന്റെ വികാരങ്ങൾ, പ്രേരണം, പെരുമാറ്റ നിയന്ത്രണം എന്നിവയിൽ ലിംബിക് സിസ്റ്റം വഹിക്കുന്ന പ്രധാന പങ്കും, സമ്മർദ്ദം, ഭയം, നെഗറ്റീവ് വികാരങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഈ പ്രവർത്തനങ്ങളെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനസികാരോഗ്യ ബോധവൽക്കരണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, സമൂഹത്തിൽ ആരോഗ്യകരമായ വികാരനിയന്ത്രണം വളർത്തേണ്ടതിന്റെ ആവശ്യകതയും, “ശ്രദ്ധ തിരിച്ചുപിടിക്കാനുള്ള പോരാട്ടം സൈഫർ 2026-നൊപ്പം ആരംഭിക്കുന്നു ” എന്ന ശക്തമായ സന്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
തുടർന്ന് നിമ്ഹാൻസിൽ പരിശീലനം നേടിയ അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റും ന്യൂറോസൈക്കോളജിസ്റ്റും ആയ ശ്രീ. സണ്ണി ജോസഫ് ” കൂട്ടിന്റെ മനഃശാസ്ത്രം ” എന്ന വിഷയത്തിൽ സെഷൻ നയിച്ചു. നല്ല ബന്ധങ്ങൾ നിലനിർത്താൻ കാരുണ്യത്തോടെ പെരുമാറുക, പങ്കിട്ട മൂല്യങ്ങൾ പാലിക്കുക, പരസ്പരം ആദരിക്കുക, ജീവിത ലക്ഷ്യങ്ങളിൽ പൊരുത്തം നോക്കുക, ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക എന്നതിന്റെ എല്ലാം ആവിശ്യകതയെക്കുറിച്ച്  അദ്ദേഹം സംസാരിച്ചു.

കേരളത്തിനും കേരളത്തിനു പുറത്തുനിന്നുമുള്ള വിവിധ കോളേജുകളിൽ നിന്ന് ഇരുന്നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ആറ് മത്സര ഇനങ്ങളിലായി അറുപതിനായിരം രൂപ വരുന്ന സമ്മാന തുക മത്സരാർഥികൾ കൈവരിച്ചു.

സമാപന സമ്മേളനത്തിൽ
ക്ലിനിക്കൽ സൈക്കോളജിയിൽ പ്രൊഫസറും ഗുജറാത്ത് എമറിറ്റസ് റിസോഴ്‌സ് ഫാകൾട്ടിയും ആയ ഡോ. എൽ. എസ്. എസ്. മണിക്കം ഔപചാരിക പ്രസംഗം നടത്തി.  പ്രൊഫസർ ഡോ. അമ്മു ലുക്കോസ് നന്ദി രേഖപെടുത്തി. മാനസികാരോഗ്യം പൊതുസമൂഹത്തിൽ ഒരു ചർച്ചയാക്കുക, അതിന്റെ പ്രധാന്യം ഏറ്റവും അനുയോജ്യമായ രീതിയിൽ എത്തിക്കുക എന്ന ഉദ്ദേശത്തിൽ നടന്ന ഫെസ്റ്റ് വിജയകരമായി പൂർത്തിയായി.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ( KSDMA), എച്ച്. എൽ. എൽ ( ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്), കേരള സംസ്ഥാന സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ ( KSCSTE) എന്നിവരുടെ പിന്തുണയോടു കൂടി നടന്ന ഫെസ്റ്റ് വിജയകരമായി പൂർത്തീകരിച്ചു.

error: Content is protected !!