കോട്ടയം: ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യദിന നറുക്കെടുപ്പ് നടത്തി. കോട്ടയം നാഗമ്പടം ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച കാനം പഴവരിക്കല്‍ റിചിന്‍ എസ്.കുരുവിള ആദ്യ നറുക്കെടുപ്പ് വിജയിയായി. എസിയാണ് സമ്മാനമായി ലഭിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. യാദൃശ്ചികമായാണ് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന നറുക്കെടുപ്പ് മറിയാമ്മ ഉമ്മന്‍ ഉദ്ഘാടനം ചെയ്തത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓക്‌സിജന്റെ കോട്ടയത്തെ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 44 ഷോറൂമുകളില്‍ നിന്നും ശേഖരിച്ച ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്. ഈ മാസം 31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, സാംസങ്ങ് ബഡ്‌സ് കോര്‍, ട്രോളി ബാഗ്, പാര്‍ട്ടി സ്പീക്കര്‍, അയണ്‍ ബോക്‌സ് തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും ഉണ്ട്. ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് 4500 രൂപ വില വരുന്ന സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്ക് ആക്‌സിഡന്റ് ഡാമേജ് പ്രൊട്ടക്ഷന്‍ സൗജന്യമായും 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. 22999 രൂപ മുതലാണ് എസികളുടെ വില. മറ്റ് എസികള്‍ക്ക് 11000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. 41 രൂപ മുതലാണ് പ്രതിദിന ഇ.എം.ഐ. ആരംഭിക്കുന്നത്. തിരഞ്ഞെടുത്ത എസികള്‍ക്ക് സ്റ്റെബിലൈസറും ഇന്‍സ്റ്റാളേഷനും സൗജന്യമാണ്. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ 6990 രൂപയ്ക്കും ടോപ്പ് ലോഡ് 11990 രൂപയ്ക്കും ഫ്രണ്ട് ലോഡ് 23999 രൂപയ്ക്കും ആനിവേഴ്‌സറി ഓഫറില്‍ ലഭിക്കും. സിംഗിള്‍ ഡോര്‍ ഫ്രിഡ്ജിന് 10499 രൂപ മുതല്‍ ലഭ്യമാണ്. ഡബിള്‍ ഡോര്‍ 17999 രൂപയ്ക്കും സൈഡ് ബൈ സൈഡ് ഫ്രിഡ്ജിന് 20000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമാണുള്ളത്. 32 ഇഞ്ച് എല്‍ഇഡി ടിവി 7990 രൂപയ്ക്കും 43 ഇഞ്ച് 13990 രൂപയ്ക്കും ഓക്‌സിജനില്‍ ഉണ്ട്. 55 ഇഞ്ച് ഫോര്‍ കെ അള്‍ട്രാ എച്ച.്ഡി. സ്മാര്‍ട്ട് ടിവിയ്ക്ക് 23990 രൂപ മാത്രമാണ് വില. ജെബിഎല്‍ സൗണ്ട് ബാര്‍ 13999 രൂപയ്ക്ക് ലഭിക്കും. പ്രമുഖ കമ്പനികളുടെ ഗാഡ്‌ജെറ്റുകള്‍ പകുതിയിലധികം വിലക്കുറവില്‍ ഓക്‌സിജനില്‍ ലഭ്യമാണ്. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ഇവിടെയുണ്ട്. പഴയതോ കേടായതോ ആയ ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും 3000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉണ്ട്. പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. ഡിസ്‌പ്ലേ കേടായ ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്‌സ്‌മെന്റ് ഓഫര്‍ വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഫോണ്‍: 9020100100.

