Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോതമംഗലം സ്വദേശിയായ 73കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കേരളത്തിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് മരിച്ചത്. കടുത്ത പനി മൂലം ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ 15നാണ് ഏലിയാമ്മ മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കായി പോകുന്നയാളായിരുന്നു. കനാലിലോ മറ്റ് മലിനജലത്തിലോ കുളിച്ചിട്ടുണ്ടോ എന്നുള്‍പ്പെടെയാണ് പരിശോധിക്കുന്നത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!