Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളെ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് ഓപ്പൺ ഫോറം സംഘടിപ്പിക്കും

ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളെ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് ജൂലൈ 6 ഉച്ചക്ക് 3ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓപ്പൺ ഫോറത്തിൽ അധ്യക്ഷത വഹിക്കും. പൊതുജനങ്ങൾ, ഗ്യാസ് ഏജൻസി ഉടമകൾ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ, ഓയിൽ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ തൂക്കക്കുറവ്, അമിതവില ഈടാക്കൽ, സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിന് അമിത ഡെലിവറി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ, സിലിണ്ടുകൾ കരിഞ്ചന്തയിലേക്ക് കടത്തുന്നുവെന്ന പരാതികൾ എന്നിവ ഓപ്പൺ ഫോറത്തിൽ ചർച്ച ചെയ്യും. ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ഫോറത്തിൽ അവതരിപ്പിക്കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!