സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഓസ്ട്രിയയെ 3-0ന് തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്നു. ആക്രമണ ഫുട്ബോളിന്റെ അതിമനോഹര കാഴ്ചയൊരുക്കിയ മത്സരത്തിന്റെ 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും മിക്കൽ ഒയാർസബാലും 66-ാം മിനിറ്റിൽ പെദ്രോ പോറോയും സ്പെയിനിനായി ഗോളുകൾ നേടി.
കൊറേഷ്യയെ 2-1 ന് പരാജയപ്പെടുത്തി പോർച്ചുഗലും പ്രീക്വാർട്ടറിൽ എത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് വിജയം. സൂപ്പർ താരം റൊണാൾഡോ പെനാൽറ്റി ഗോൾ നേടി.

