തിരുവനന്തപുര : പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനും, പ്രഭാഷകനും, വാഗേയകാരനും കേരള കലാമണ്ഡലം മുൻ ചെയർമാനുമായ ഡോ വി ആർ പ്രബോധചന്ദ്രൻ നായരുടെ ഏറ്റവും പുതിയ കേരളസംഗീത രചനാസമാഹാരം കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച പ്രബോധ സംഗീതം – ക്ലാസിക്കൽ സംഗീത രചനകൾ ശ്രീ ചെമ്പൈ സ്മാരക ഹാളിൽ പ്രമുഖ ചലച്ചിത്രകാരൻ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷണൻ ഗവൺമെന്റ് വിമെൻസ് കോളെജ് പ്രിൻസിപ്പൽ ഡോ വി കെ അനുരാധയ്ക്ക് ആദ്യ പ്രതി നൽകി പ്രകാശിപ്പിച്ചു.
വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ജോയിന്റ് സെക്രട്ടറി ഡോ പൂജപ്പുര കൃഷ്ണൻ നായർ , കുരുക്ഷേത്ര പ്രകാശൻ എം ഡി കാ ഭാ സുരേന്ദ്രൻ , ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല, ശ്രീ ചെമ്പൈ സ്മാര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പ്രൊഫ. വൈക്കം വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡോ വി ആർ പ്രബോധചന്ദ്രൻ നായരുടെ മറുപടി പ്രസംഗത്തിനു ശേഷം പ്രശസ്ത സംഗീതജ്ഞ കേരളസംഗീതാചാര്യ ഡോ ബി പുഷ്പാ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രബോധചന്ദ്രൻ നായർ രചന നിർവഹിച്ച ഏതാനും കൃതികൾ കോർത്തിണക്കിയ പ്രബോധ സംഗീതക്കച്ചേരിയും വേദിയിൽ നടന്നു.