Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ലാവ് ലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിൽ,18 ന് പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവ് ലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ഇതുവരെ മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് 18ന് പരിഗണിക്കും. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയിലുള്ളത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!