പട്ടികവര്‍ഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തിലെ യുവതി യുവാക്കളെ താത്കാലിക അടിസ്ഥാനത്തില്‍ ട്രെയിനികളായി നിയമിക്കുന്നു. നഴ്സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയിച്ച 21നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗമേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ല പ്രോജക്ട് ഓഫീസിലോ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലോ ആഗസ്റ്റ് 16ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും www.stdkerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.