Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കരിച്ചല്‍ കായല്‍ ഇക്കോ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യത്തിലേക്ക്

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ കരിച്ചല്‍ കായല്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ നിര്‍വഹിച്ചു.

കായലിന്റെ വശങ്ങളില്‍ സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിരുന്ന രണ്ടരേക്കറോളം ഭൂമി പദ്ധതിയുടെ ഭാഗമായി വീണ്ടെടുത്തു. ഇരുവശത്തും ടൈല്‍പാകിയ നടപ്പാത, കുടിവെള്ള സൗകര്യം, ഇരിപ്പിടം, ബോട്ടുയാത്ര എന്നിവയാണ് പദ്ധതിയിലുള്ളത്. ഇരുകരകളിലുമായി 10,000 മുളത്തൈകള്‍ വച്ച് പിടിപ്പിക്കും. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിക്കുന്നത്.

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മന്‍മോഹന്‍ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് സുനിത റാണി ബി. ബി, അതിയന്നൂര്‍, കരുംകുളം, കാഞ്ഞിരംകുളം, വെങ്ങാനൂര്‍, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!