തിരുവനന്തപുരം നഗരസഭയും കുടപ്പനക്കുന്ന് കൃഷിഭവനും സംയുക്തമായി മുട്ടട വാര്‍ഡില്‍ ചെഷയര്‍ ഹോമിലും, ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷനിലും തുടങ്ങുന്ന പുഷ്പകൃഷിയുടെ ഉദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍.എസ് നിര്‍വ്വഹിച്ചു.
പുഷ്പകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഓണത്തിന് അത്തപ്പൂക്കളം ഒരുക്കുന്നതിനുവേണ്ടിയുള്ള പൂക്കള്‍ നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു, വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ.എസ്.എസ്, കൗണ്‍സിലര്‍മാരായ അഡ്വ. അംശുവാമദേവന്‍, അജിത് രവീന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.