എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് വെള്ളിയാഴ്ച

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് വെള്ളിയാഴ്ച (ജൂലൈ 19 ) രാവിലെ 10 മണിക്ക് കാട്ടാക്കട ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. പ്ലസ് ടു , ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം ,ബിരുദാനന്തര ബിരുദം , പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. 35 വയസിൽ താഴെ പ്രായമുള്ള, കാട്ടാക്കട താലൂക്കിലും സമീപ പ്രദേശങ്ങളിലുമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കായി അവസരം ഒരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തേയും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്റകൾ മുഖേനയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളിലും /ജോബ്‌ഫെയറിലും പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനം എന്നിവ എംപ്ലോയബിലിറ്റി സെന്റിൽ ലഭ്യമാക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

error: Content is protected !!