Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പ്ലസ് വൺ വിദ്യാർത്ഥി അഭിഷേക് ഹരി രചിച്ച ‘എ സെറീൻ കപ്പ്‌ ഓഫ് ടീ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഷേക് ഹരി രചിച്ച ‘എ സെറീൻ കപ്പ്‌ ഓഫ് ടീ‘ എന്ന ഇംഗ്ളീഷ് കവിതാസമാഹാരം നന്ദാവനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ. തമ്പാൻ ഡോ. ജി. രാജേന്ദ്രൻ പിള്ളക്ക് നൽകി പ്രകാശനം ചെയ്തു. ആറ്റുകാൽ ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജി. വിജയകുമാർ, ജയചന്ദ്രൻ രാമചന്ദ്രൻ, ഡോ. എൻ ശ്രീകല, ജി. രാമചന്ദ്രൻ പിള്ള, ടി. ശശിധരൻ നായർ, ഇറയാംകോട് വിക്രമൻ, തിരുമല ശിവൻകുട്ടി, മല്ലിക വേണുകുമാർ,
അഭിഷേക് ഹരി, കരുമം എം നീലകണ്ഠൻ, ഹരി രംഗനാഥൻ എന്നിവർ സംസാരിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!